ആധാർ വീട്ടിലിരുന്ന് അപ്ഡേറ്റ് ചെയ്യാം ഈസിയായി | വഴിയുണ്ട്

ആധാര്‍ കാര്‍ഡിലെ അഡ്രസ് അപ്‌ഡേറ്റ് ചെയ്യണോ. അതിനായി ഇനി അക്ഷയയിലോ ആധാര്‍ സേവ കേന്ദ്രത്തിലോ പോയി ക്യൂ നില്‍ക്കേണ്ട. വളരെ എളുപ്പത്തില്‍ മൊബൈലില്‍ തന്നെ ചെയ്യാം. എങ്ങനെയെന്നല്ലേ..വഴിയുണ്ട്

ആദ്യം myaadhar.gov.in എന്ന വെബ്‌സൈറ്റില്‍ കയറുക. അവിടെ നമ്മുടെ ആധാര്‍ നമ്പര്‍ നല്‍കുക. ശേഷം താഴെ കാണുന്ന ക്യാപ്ച എന്റര്‍ ചെയ്യുക. അവിടെ സെന്റ് ഒടിപി എന്ന ഓപ്ഷനുണ്ട്. അത് ക്ലിക്ക് ചെയ്യുമ്പോള്‍ നമ്മുടെ മൊബൈലിലേക്ക് ഒരു ഒടിപി വരും അത് ഇവിടെ എന്റര്‍ ചെയ്യുക. ശേഷം ലോഗിന്‍ കൊടുക്കുമ്പോള്‍ ഒരു വിന്‍ഡോ ഓപ്പണ്‍ ആകും അവിടെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിവിധ സര്‍വീസുകള്‍ കാണാനാകും. ആ ലിസ്റ്റില്‍ നിന്ന്  വേണ്ട സേവനം തിരഞ്ഞെടുക്കാം. മേല്‍വിലാസം അപ്‌ഡേറ്റ് ചെയ്യാനാണെങ്കില്‍ അഡ്രസ് അപ്‌ഡേറ്റ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം. അപ്പോള്‍ അപ്‌ഡേറ്റ് ആധാര്‍ ഓണ്‍ലൈന്‍ എന്ന വിന്‍ഡോ തുറക്കും. എങ്ങനെയാണ് അഡ്രസ് അപ്‌ഡേറ്റ് ചെയ്യേണ്ടത് എന്ന വിവരങ്ങളെല്ലാം അവിടെ നല്‍കിയിട്ടുണ്ടാകും. ശേഷം പ്രൊസീഡ് ടു അപ്‌ഡേറ്റ് ആധാര്‍ എന്ന് ഓപ്ഷന്‍ ക്ലിക്ക് ചെയ്യാം. പിന്നാലെ തുറക്കുന്ന വിന്‍ഡോയില്‍ ഡീറ്റയ്ല്‍സ് നല്‍കിയ ശേഷം പ്രൂഫായി കാണിക്കാന്‍ ആവശ്യമുള്ള രേഖകളും നല്‍കണം. പിന്നീട് 50 രൂപ അടയ്ക്കണം. പിന്നാലെ ഒരു സര്‍വീസ് റിക്വസ്റ്റ് നമ്പര്‍ ലഭിക്കും.  അപ്‌ഡേറ്റ് റിക്വസ്റ്റ് ട്രാക്ക് ചെയ്യാനും ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടേണ്ട ആവശ്യം വന്നാല്‍ അതിനും ഈ നമ്പര്‍ ഉപയോഗിക്കാം. നല്‍കിയ ഡീറ്റെയ്ല്‍സും പ്രൂഫായി നല്‍കിയ രേഖകളിലെ വിവരങ്ങളും തമ്മില്‍ വ്യത്യാസങ്ങളുണ്ടെങ്കില്‍  റിക്വസ്റ്റ് റിജക്ട് ചെയ്യപ്പെടും. ബാക്കി പരിശോധനകളും പൂര്‍ത്തിയായ ശേഷം പ്രൊസസ് കംപ്ലീറ്റായെങ്കില്‍ ഫോണിലേക്ക് എസ്എംഎസ് വരും. നിലവില്‍ അപ്‌ഡേറ്റ് ചെയ്ത ആധാര്‍ നമ്മുടെ കൈയിലേക്ക് എത്താന്‍ 30 ദിവസത്തോളമെടുക്കും.

അതേസമയം ഫോണ്‍ നമ്പറോ ഫോട്ടോയോ ഡേറ്റ് ഓഫ് ബെര്‍ത്തോ മറ്റും ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാനാവില്ല. അതിനായി ആധാര്‍ എന്‍ റോള്‍ സെന്‍്‌ററിലോ ആധാര്‍ സേവ കേന്ദ്രത്തിലോ തന്നെ പോകേണ്ടതുണ്ട്.

In Short: Learn how to easily update your Aadhaar address online via myaadhar.gov.in.  Step-by-step guide with OTP verification and payment details. Avoid queues!

Content Highlights: Step by step video guide to update your Aadhaar address online through myaadhar.gov.in.