വോട്ടർ ഐഡി നഷ്ടപ്പെട്ടോ? നമ്പർ അറിയില്ലെങ്കിലും ഇങ്ങനെ കണ്ടെത്താം, ഡിജിറ്റലായി ഡൗൺലോഡ് ചെയ്യാം
വോട്ടർ ഐഡി നഷ്ടപ്പെട്ടോ? ഐഡി നമ്പറും അറിയില്ല, ഒരു കോപ്പി പോലും കൈയ്യിലുമില്ല... വോട്ട് ചെയ്യാനും മറ്റു ആവശ്യങ്ങൾക്കുമെല്ലാം ഇനി വോട്ടർ ഐഡി എങ്ങനെ നൽകുമെന്നോർത്ത് ടെൻഷനടിക്കേണ്ട... ഐഡി നമ്പറും കണ്ടെത്താം, വോട്ടർ ഐഡിയുടെ ഡിജിറ്റൽ കോപ്പി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയുമാവാം.
ആദ്യം വോട്ടർ ഹെൽപ്പ് ലൈൻ എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. ആപ്പ് തുറന്നാൽ രജിസ്റ്റർ ചെയ്തർക്ക് മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യാം. അല്ലാത്തവർ രജിസ്റ്റർ ചെയ്യാനായി ന്യൂ യൂസർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇതിൽ മൊബൈൽ നമ്പർ, നിങ്ങളുടെ പേര് എന്നിവ എന്റർ ചെയ്ത്, നൽകിയ മൊബൈൽ നമ്പറിലേക്ക് ലഭിച്ച ഒടിപി കൂടി നൽകിയ ശേഷം സബ്മിറ്റ് കൊടുക്കുക. ഇതോടെ രജിസ്ട്രേഷൻ പൂർത്തിയാകും.