വിമാനങ്ങളിൽ ബ്രിട്ടീഷ് രാജ് വേണ്ട ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കോഡ് വേണം; 'VT' കോടതി കയറുന്നു
നമ്മുടെ രാജ്യത്തെ വിമാനങ്ങള്‍ക്ക് മുകളില്‍ VT എന്നു തുടങ്ങുന്ന ഒരു കോഡ് എഴുതിവെച്ചിരിക്കുന്നത് കണ്ടിട്ടുണ്ടാകും. ആ കോഡാണ് ഇപ്പോള്‍ ചിലരെ പ്രകോപിപ്പിച്ചിരിക്കുന്നത്. VTഎന്ന ആ രണ്ടക്ഷരം മാറ്റണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതികയറിയിരിക്കുകയാണ് അവര്‍. വിമാനങ്ങളുടെ പിറകിലത്തെ വാതിലിന് അടുത്തും ചിറകിലുമൊക്കെയാണ് VT യില്‍ തുടങ്ങുന്ന ഈ പേര് കാണുക.
ഈ VT എന്നാല്‍ Victorian Territory അല്ലെങ്കില്‍ Viceroy Territory' എന്നാണെന്നാണ് ഒരു കൂട്ടരുടെ അവകാശവാദം. സ്വാതന്ത്ര്യം നേടിയെടുത്ത് മുക്കാല്‍ നൂറ്റാണ്ടായിട്ടും പഴയ ബ്രിട്ടീഷ് വിഴുപ്പുകള്‍ നമ്മള്‍ ഇപ്പോഴും ചുമക്കണോ എന്നാണ് കഴിഞ്ഞ കുറച്ചുകാലമായി ഉയരുന്ന ചോദ്യം.
ഇന്ത്യക്കാരുടെ അന്തസ് സംരക്ഷിക്കുന്നതിന്റെ ഭാഗമായി നമ്മളും ഈ കോഡ് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ വീണ്ടും ഡല്‍ഹി കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി എത്തിയിരിക്കുന്നത്. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ് ആണ് പരാതി കൊടുത്തത്. ആദ്യമായല്ല ഈ വിഷയത്തില്‍ ഒരു പെറ്റിഷന്‍ കോടതിയിലെത്തുന്നത്.
Content Highlights: What VT On Indian Aircrafts Stands For Explained