അൺക്യാപ്ഡ് താരങ്ങളിൽ കൂടുതൽ തുക ചെലവഴിച്ച് ചെന്നെെ; ടീം അഴിച്ചുപണിത് കൊൽക്കത്ത
അബുദാബിയിൽ ചൊവ്വാഴ്ച നടന്ന ഐപിഎൽ 2026 മിനി-ലേലം വരാനിരിക്കുന്ന സീസണിലേക്ക് പത്ത് ഫ്രാഞ്ചൈസികൾക്കും ചില ശ്രദ്ധേയരായ താരങ്ങളെ സമ്മാനിച്ചാണ് അവസാനിച്ചത്. ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ആണ് ലേലത്തിൽ ഏറ്റവും അധികം പണം നേടിയ താരം. റെക്കോർഡ് തുകയായ 25.20 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ഗ്രീനിനെ സ്വന്തമാക്കിയത്.
എന്നാൽ, അഞ്ച് തവണ ഐപിഎൽ കിരീടം നേടിയ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നീക്കങ്ങളാണ് ലേലത്തിലെ പ്രധാന ചർച്ചാവിഷയം. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ അൺക്യാപ്ഡ് ഇന്ത്യൻ താരങ്ങളായി പ്രശാന്ത് വീറും കാർത്തിക് ശർമ്മയും മാറി. ഇരുവരെയും സിഎസ്‌കെ 14.20 കോടി രൂപ വീതം നൽകിയാണ് സ്വന്തമാക്കിയത്..