പാര്‍ക്ക് ചെയ്യാന്‍ വിദേശയാത്ര, രാജ്യത്ത് വിമാനങ്ങള്‍ പ്രതിസന്ധിയില്‍

രാജ്യത്തെ വിമാനത്താവളങ്ങളില്‍ ആവശ്യത്തിന് പാര്‍ക്കിങ് ഇല്ലാത്തതിനാല്‍ വിമാനങ്ങള്‍ അര്‍ദ്ധരാത്രിയിലും സര്‍വീസ് നടത്തുകയാണ്. ഇത്തരം 'റെഡ് ഐ' ഫ്‌ളൈറ്റുകള്‍ പലതും അപ്രധാന വിമാനത്താവളങ്ങളിലേക്കാണ് താനും. പാര്‍ക്കിങ് പ്രതിസന്ധി മുതലെടുക്കാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പ്രത്യേക ഓഫറുകള്‍ നല്‍കുന്നുമുണ്ട്.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ് എന്നിങ്ങനെ ആറ് എയര്‍പോര്‍ട്ടുകള്‍ മാത്രമാണ് ഹബ്ബ് എയര്‍പോര്‍ട്ടുകളുടെ പട്ടികയിലുള്ളത്. അത്യാവശ്യത്തിന് സ്ഥലം പോലുമില്ലാതെ ഹബ്ബ് എയര്‍പോര്‍ട്ടുകള്‍ തന്നെ നട്ടംതിരിയുമ്പോള്‍ മറ്റ് എയര്‍പോര്‍ട്ടുകളുടെ കാര്യം പറയേണ്ടതില്ല. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി എയര്‍പോര്‍ട്ടില്‍ ഇപ്പോള്‍ 233 വിമാനങ്ങള്‍ക്കു വേണ്ടിയുള്ള പാര്‍ക്കിങ് സംവിധാനം മാത്രമാണുള്ളത്. നാലാമത് റണ്‍വേ കൂടി പ്രവര്‍ത്തനം തുടങ്ങിയതോടെ ഒരു ദിവസം ഡല്‍ഹി എയര്‍പോര്‍ട്ടിന് കൈകാര്യം ചെയ്യാവുന്ന ഫ്‌ളൈറ്റുകളുടെ എണ്ണം 2000 ആകും. അപ്പോഴും പാര്‍ക്കിങ്ങിന്റെ കാര്യത്തില്‍ പ്രതിസന്ധി വളരുക തന്നെയാണ്.

Content Highlights: indian airlines faces parking crunch in country

Continue reading