VIDEO | ആമസോൺ വറ്റി വരളുന്നു, അന്റാർട്ടിക്കയിൽ പച്ചപ്പ്; നമ്മുടെ കാലാവസ്ഥക്ക് എന്താണ് സംഭവിക്കുന്നത്

പച്ചപ്പിലേക്ക് പോവുന്ന അന്റാര്‍ട്ടിക്ക, പ്രളയത്തിലാവുന്ന സഹാറ മരുഭൂമി, വറ്റി വരളുന്ന ആമസോണ്‍ നദിയും കത്തിത്തീരുന്ന ആമസോണ്‍ കാടുകളും. നമ്മള്‍ അസാധ്യമെന്ന് കരുതിയതിനെയെല്ലാം അപ്പാടെ മാറ്റി മറിക്കുകയാണ് കാലാവസ്ഥാ വ്യതിയാനങ്ങള്‍. ഭൂമിയുടെ സുരക്ഷിതയിടങ്ങളെല്ലാം നാശത്തിന്റെ വക്കിലേക്കാവുമ്പോള്‍ ഇതിനെ നിസ്സാരമായി കാണാനാവില്ല. എന്താണ് ലോകത്തിന് സംഭവിക്കുന്നത്.
ലോകത്തിന്റെ കാവല്‍ മാലാഖയെന്നാണ് ആമസോണ്‍ നദിയേയും കാടുകളേയുമെല്ലാം അറിയപ്പെടുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന തിരിച്ചടി മൂലം ഈ മഹാനദി വലിയ വരള്‍ച്ചയെ അഭിമുഖീകരിക്കുന്നൂവെന്ന ആശങ്കയേറ്റുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇത് സമീപ ഭാവി നേരിടാന്‍ പോവുന്ന വലിയ ദുരന്തത്തിലേക്കുള്ള സൂചനയുമാണ്. അതിന്റെ ഒടുവിലത്തെ പട്ടികയിലേക്ക് പോവുകയാണ് ആമസോണിലെ വരള്‍ച്ച.
In Short | The climate is changing drastically, reshaping what we once thought impossible. Antarctica is turning green, the Sahara Desert is experiencing floods, the Amazon River is drying up, and its forests are burning. As the Earth's most secure regions face destruction, we can't afford to ignore the severity of these changes. Recent reports highlight the Amazon, known as the planet's guardian, facing severe drought due to climate shifts. This signals a looming disaster the world must urgently address.
Content Highlights: climate change amazon river drying up sahara desert flood threatening earths future