ഡേറ്റിങും സെക്സും വിവാഹവും ഇല്ലെന്ന് സ്ത്രീകൾ, ട്രംപിസത്തിൽ അമേരിക്കയിൽ സംഭവിക്കുന്നത്| 4B Movement
വിവാഹമോ കുട്ടികളോ വേണ്ട...പുരുഷന്മാരുമായി ഡേറ്റിങ്ങിനോ ലൈംഗികബന്ധത്തിനോ പോലും താത്പര്യമില്ല....യുഎസിൽ ട്രംപ് വീണ്ടും അധികാരത്തിൽ വന്നതിന് പിന്നാലെ അമേരിക്കയിൽ ശക്തമാവുകയാണ് 4ബി പ്രസ്ഥാനം. ലിംഗസമത്വം പാലിക്കാത്ത വ്യവസ്ഥകളോടുള്ള ഒരു കൂട്ടം സ്ത്രീകളുടെ പ്രതിഷേധം.
ട്രംപ് വിജയമുറപ്പിച്ചതോടെ ഗൂഗിൾ സെർച്ചിൽ 4ബി പ്രസ്ഥാനത്തെക്കുറിച്ച് 48 മണിക്കൂറിനുള്ളിൽ തിരഞ്ഞത് അഞ്ച് ലക്ഷം പേരാണ്. തീർന്നില്ല ടിക്ടോകിലും എക്‌സിലും ഫോർബിയെ പ്രോത്സാഹിപ്പിച്ച് സ്ത്രീകൾ രംഗത്തെത്തി. ലിംഗസമത്വം, ഗർഭഛിദ്ര നിയന്ത്രണം എന്നീ വിഷയങ്ങളോടുള്ള ട്രംപിന്റെ നിലപാടും റിപ്പബ്ലിക്കൻ പാർട്ടിയുടെ പുരുഷാധിപത്യ- സ്ത്രീവിരുദ്ധ നയങ്ങളിലുള്ള പ്രതിഷേധമാണ് ഫോർബി പ്രസ്ഥാനത്തിലേക്കെത്തിച്ചത്.
Content Highlights: 4B Movement: What It Is & Why It`s Trending