അല്‍ഹംദുല്ലില്ലാഹ്.....അഭിനയം മാത്രമല്ല 'സൂഫി'യുടെ പാട്ടും മനോഹരം

ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതിന് മുന്‍പേ പാട്ടുകള്‍ കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് സൂഫിയും സുജാതയും. ഈ ചിത്രത്തിലെ അല്‍ഹംദുല്ലില്ലാഹ് എന്ന ഗാനത്തിന് കവര്‍ പാടി ശ്രദ്ധനേടുകയാണ് ചിത്രത്തിലെ 'സൂഫി' ദേവ് മോഹന്‍. ഗായകനും സംഗീത സംവിധായകനുമായ സുദീപ് പലനാടിനൊപ്പമാണ് കവര്‍ പാടിയിരിക്കുന്നത്. 

ചിത്രത്തില്‍ സുദീപ് പലനാടും അമൃത സുരേഷും ചേര്‍ന്ന് പാടിയ ഗാനം ഏറെ ആസ്വാദക പ്രീതി നേടിയിരുന്നു. സൂഫിയായി അഭിനയിച്ച ദേവ് മോഹനും ആരാധകരേറെയാണ്

Content Highlights: