സർക്കാർ ഓഫീസിൽ ജോലിക്ക് എ,ഐ; കെല്ലിയും ഡിജി സ്മാർട്ടുമായി കെൽട്രോൺ

#ഉണ്ണികൃഷ്ണൻ

സർക്കാർ ഓഫീസുകളിൽ ജോലിയിൽ സഹായിക്കാൻ നിർമിത ബുദ്ധി (എ.ഐ) വരുന്നു. കെൽട്രോൺ വികസിപ്പിച്ചെടുത്ത എ.ഐ സോഫ്റ്റ്‌വേര്‍ ടൂളുകളായ ഡിജി സ്മാർട്ടും കെല്ലിയും ഓഫീസുകളിലെ സേവനത്തിന്  സജ്ജമായി. ഫയൽ ഡിജിറ്റലൈസ് ചെയ്യാൻ ഉപകരിക്കുന്നതാണ് ഡിജി സ്മാർട്ട്. ഇതുപയോഗിച്ച് ഡിജിറ്റലൈസ് ചെയ്യുമ്പോൾ 10 പേരുടെ ജോലി ഒരാൾക്ക് കുറഞ്ഞ സമയത്തിനകം ചെയ്യാനാകും. 

വെർച്വൽ റിസപ്ഷനിസ്റ്റാണ് കെൽട്രോൺ വികസിപ്പിച്ചെടുത്ത 'കെല്ലി'. വിവരങ്ങൾ മുൻകൂട്ടി ഫീഡ് ചെയ്താൽ മതി. ഫ്രണ്ട് ഓഫീസുകളിൽ എത്തുന്ന ജനങ്ങളുടെ ചോദ്യങ്ങൾക്ക് പുഞ്ചിരിയോടെ മറുപടി നൽകും. സർക്കാരിന്റെ വിവിധ വകുപ്പുകൾ എ.ഐ  സേവനങ്ങൾക്കായി കെൽട്രോണുമായി ചർച്ചകൾ നടത്തുന്നുണ്ട്.

Content Highlights: AI is coming to help work in government offices