തിരക്കൊഴിഞ്ഞ് കന്യാകുമാരി; ബോട്ട് സര്‍വീസും നിര്‍ത്തി

കൊറോണ നിയന്ത്രണത്തിനായി സർക്കാർ നൽകിയ കർശന നിർദേശങ്ങൾ കാരണം വിനോദസഞ്ചാരികളില്ലാതെ വിജനമായ കന്യാകുമാരി
കൊറോണ നിയന്ത്രണത്തിനായി സർക്കാർ നൽകിയ കർശന നിർദേശങ്ങൾ കാരണം വിനോദസഞ്ചാരികളില്ലാതെ വിജനമായ കന്യാകുമാരി

നാഗര്‍കോവില്‍: കൊറോണ രോഗബാധയുടെ പ്രതിരോധ നടപടികളുടെ ഭാഗമായി തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ കര്‍ശന നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ കന്യാകുമാരി ജില്ലയിലെ പ്രധാന ഭാഗങ്ങളിലെല്ലാം തിരക്കൊഴിഞ്ഞു.

സ്‌കൂള്‍, കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് 31 വരെ അവധി നല്‍കിയിട്ടുണ്ട്. വിവേകാനന്ദ സ്മാരകത്തിലേക്കുള്ള ബോട്ട് സര്‍വീസ് 31 വരെ നിര്‍ത്തിവച്ചു.

ദേശീയപാത ഉള്‍പ്പെടെ പ്രധാന റോഡുകളില്‍പ്പോലും ഗതാഗതം ഗണ്യമായി കുറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് ബസുകളിലും യാത്രക്കാരുടെ തിരക്ക് കുറവായിരുന്നു.

ജില്ലാ അതിര്‍ത്തിയായ കളിയിക്കാവിള, പടന്താലുംമൂട്, ചൂഴാല്‍ ചെക്‌പോസ്റ്റുകളില്‍ അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളുടെ പരിശോധന ശക്തമാക്കി.

യാത്രക്കാരെ പരിശോധിക്കുകയും വാഹനങ്ങളില്‍ സ്‌പ്രേയടിക്കുകയും ചെയ്യുന്നു. ജില്ലയിലെ സിനിമാ തിയേറ്ററുകളും പ്രധാന ഷോപ്പിങ് മാളുകളും അടച്ചിട്ടു.

Content Highlights: tourism restriction in Kanyakumari, Mathrubhumi

Content Highlights: