'കൊറിയക്കാര്‍ വരാറില്ലല്ലോ?'; കൊറിയന്‍ ദമ്പതികളോട് അവരുടെ ഭാഷയില്‍ സംസാരിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍

ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്ന കൊറിയന്‍ ദമ്പതികളെ ഞെട്ടിച്ച് രാജസ്ഥാനിലെ ഒരു സംഘം ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍. ദമ്പതികളെ കൊറിയന്‍ ഭാഷയില്‍ സ്വാഗതം ചെയ്താണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഞെട്ടിച്ചത്. ഡ്രൈവര്‍മാരുടെ സംഭാഷണവും ദമ്പതികളുടെ ഇതിനോടുള്ള പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ജയ്സാല്‍മീര്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ദമ്പതികള്‍. ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ അവരെ ഡ്രൈവര്‍മാര്‍ സ്വാഗതം ചെയ്തത് കൊറിയന്‍ ഭാഷയിലായിരുന്നു. മുമ്പത്തെപ്പോലെ ഇവിടെ കൊറിയക്കാര്‍ വരാറില്ലാത്ത് എന്തുകൊണ്ടാണെന്നാണ് ഡ്രൈവര്‍മാരില്‍ ഒരാള്‍ സംഭാഷണം ആരംഭിച്ചുകൊണ്ട് അവരോട് ചോദിച്ചത്. കൊറിന്‍ ഭാഷ പറയുന്നത് കേട്ട് അമ്പരന്ന അവര്‍ എന്തുകൊണ്ടെന്ന് തിരിച്ചു ചോദിച്ചു. 'അതെ, വളരെക്കാലമായി വരാറില്ല, ഞങ്ങള്‍ ഒരു കൊറിയക്കാരനെ കണ്ടിട്ട് വളരെക്കാലമായി.- ഡ്രൈവര്‍ പറഞ്ഞു.
ഡ്രൈവര്‍മാരുടെ കൊറിയന്‍ ഭാഷാ വൈദഗ്ധ്യത്തില്‍ ആകൃഷ്ടരായ വിനോദസഞ്ചാരികള്‍ അവരെ പ്രശംസിക്കുകയും 'ഈ സ്ഥലം ശുപാര്‍ശ ചെയ്യുമെന്ന്' പറയുകയും ചെയ്തു. അവര്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍, മറ്റൊരു ഡ്രൈവര്‍ അവരെ സമീപിച്ച് ഓട്ടോ ആവശ്യമുണ്ടോ എന്ന് കൊറിയന്‍ ഭാഷയില്‍ ചോദിച്ചു. ദമ്പതികള്‍ അത് നിരസിക്കുകയും ചെയ്തു.
Content Highlights: rajasthan-auto-drivers-korean-tourists