സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈലിൽ സൂര്യ; സീഷെല്‍സിലെ അവധിക്കാല ചിത്രങ്ങള്‍ പങ്കിട്ട് ജ്യോതിക

സൂര്യക്കൊപ്പം സീഷെല്‍സില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ജ്യോതിക. സീഷെല്‍സിലെ ബീച്ചില്‍നിന്നും റിസോര്‍ട്ടില്‍നിന്നുമുള്ള നിമിഷങ്ങളാണ് ജ്യോതിക പങ്കുവെച്ചത്.
എനിക്കും നിനക്കുമായി പറുദീസയില്‍ മറ്റൊരു ദിനം എന്നു കുറിച്ചുകൊണ്ട് സീഷെല്‍സിലെ ഇരുവരുടേയും നല്ലനിമിഷങ്ങള്‍ പകര്‍ത്തിയ വീഡിയോയും ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചാണ് പോസ്റ്റ്. വീഡിയോയില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈലിലാണ് സൂര്യയെ കാണാനാവുക
ഇരുവരും ഹെലികോപ്റ്ററില്‍ യാത്രചെയ്യുന്നതും ബീച്ചിലിരിക്കുന്നതും സൂര്യാസ്തമയവും, ഭക്ഷണവുമായി റസ്റ്ററന്റില്‍ ഇരിക്കുന്നതും ഗൈഡിനൊപ്പം സഞ്ചരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. നിരവധിപ്പേരാണ് പോസ്റ്റിന് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.
ഇരുവരും അഭിനയിച്ച കാക്കാ കാക്കാ എന്ന ചിത്രത്തിലെ ഉയിരിന്‍ ഉയിരേ എന്ന ഗാനരംഗങ്ങളോടു സമാനമാണ് പോസ്റ്റിലെ ചിത്രങ്ങളെന്നും റീലിന് ആ പാട്ട് നല്‍കണമെന്നും ആരാധകരിലൊരാള്‍ കമന്റ്‌ചെയ്തു. പൂവെല്ലാം കേട്ടുപ്പാര്‍ എന്ന സിനിമയിലെ ഓഹ് സെന്യോറീറ്റാ എന്ന പാട്ട് പ്ലേ ചെയ്യണമെന്നാണ് മറ്റൊള്‍ കമന്റ് ചെയ്തത്.
സീഷെല്‍സ്
വിനോദസഞ്ചാരത്തിന് പേരുകേട്ട ദ്വീപ് രാജ്യമാണ് സീഷെല്‍സ്. ലോകത്തെ ചെറിയ രാജ്യങ്ങളിലൊന്നായ സീഷെല്‍സ് ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് സ്ഥിതിചെയ്യുന്നത്. വിക്ടോറിയയാണ് ഈ ആഫ്രിക്കന്‍ രാജ്യത്തിന്റെ തലസ്ഥാനം. ക്രിയോള്‍ ആണ് മാതൃഭാഷ.
ഏഷ്യന്‍, ആഫ്രിക്കന്‍, യൂറോപ്യന്‍ സ്വാധീനമുള്ള സംസ്‌കാരമാണ് ഇവിടെ കാണാനാവുക. സീഷെല്‍സ് ദ്വീപിന് സമീപം ധാരാളം പവിഴപ്പുറ്റ് ശേഖരങ്ങളുണ്ട്. മനോഹരമായ കടല്‍ത്തീരങ്ങളുള്ള സ്ഥലമാണിത്.
Content Highlights: Actress Jyothika shares stunning Seychelles vacation photos and videos with Suriya