അതിനുപറ്റിയ ആള്‍ നമ്മുടെ കൈയിലുണ്ട് ! ഇന്ത്യക്കാരുടെ ഈ സ്വഭാവമെനിക്ക് ഇഷ്ടമായെന്ന് ഓസ്‌ട്രേലിയന്‍ സഞ്ചാരി

Photo: Instagram/theaussiebhai
Photo: Instagram/theaussiebhai

സ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യ കാണാന്‍ എത്തിയ ഒരു യാത്രക്കാരന്‍ ഇന്ത്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. എന്തുകൊണ്ടാണ് ഞാന്‍ ഇന്ത്യയെ ഇഷ്ടപ്പെടുന്നതെന്ന കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദി ഓസി ഭായി എന്ന പേരില്‍ അറിയപ്പെടുന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളൂവന്‍സര്‍ ആന്‍ഡി ഇവാന്‍സ് ആണ് മറ്റ് രാജ്യങ്ങളിലെ ആളുകളില്‍ നിന്ന് ഇന്ത്യക്കാരെ വ്യത്യസ്തമാക്കുന്ന കാര്യം വിവരിക്കുന്നത്.

ഇന്ത്യയിലെ ആളുകള്‍ക്ക് എന്തിനും ഏതിനും ചോദിച്ചാല്‍ കസ്റ്റഡിയില്‍ ഒരാളുണ്ടെന്ന് പറയും. 'അതിന് നമ്മുടെ കൈയില്‍ ആളുണ്ട് എന്നതാണ് അവരുടെ രീതി'. നിങ്ങള്‍ക്ക് എന്തും ഏതും ചെയ്യണമെങ്കിലും എപ്പോഴും കൂടെ നില്‍ക്കുന്ന ഒരാളും ഉണ്ടാകും. നിങ്ങള്‍ ഒരു വ്യക്തിയോട് ഒരു ഫോണ്‍ നമ്പറിനെ കുറിച്ച് ചോദിച്ചാലോ, എന്തെങ്കിലും ഒരു സ്ഥാപനത്തിന്റെ വിവരം ചോദിച്ചാലോ അയാള്‍ക്ക് അത് അറിയില്ലെങ്കിലും ഇത് അറിയുന്ന ഒരാള്‍ നമ്മുടെ കൈയിലുണ്ടെന്നും അയാളോട് ചോദിക്കാമെന്നുമായിരിക്കും മറുപടി.

നിങ്ങള്‍ക്ക് എന്തെങ്കിലും അത്യാവശ്യകാര്യം സാധിക്കുകയോ അല്ലെങ്കില്‍ എന്തെങ്കിലും പ്രശ്‌നം പരിഹരിക്കുകയോ വേണമെങ്കില്‍ സഹായിക്കാന്‍ കഴിയുന്ന ഒരാളെയെങ്കിലും ഇന്ത്യയിലെ എല്ലാം ആളുകള്‍ക്കും അറിയാം. ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടുമെന്നും ഇവാന്‍സ് പറയുന്നു. നിങ്ങള്‍ക്ക് ഒരു ഗ്യാസ് സിലിണ്ടര്‍ വേണമെങ്കിലും എന്തിനേറെ പറയുന്നു ഒരു ഷൂ ലേസ് വേണമെങ്കില്‍ പോലും അതിന് പറ്റിയ ഒരാള്‍ നമ്മുടെ കൈയില്‍ ഉണ്ടെന്നാണ് ഇന്ത്യക്കാര്‍ പറയുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

എങ്ങനെയാണ് ഇത്തരത്തില്‍ എന്തിനും ഏതിനും പറ്റിയ ഒരാളെ ഇന്ത്യക്കാര്‍ കണ്ടെത്തുന്നത്. എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട ഒരു രീതിയാണിതെന്നാണ് ഇവാന്‍സിന്റെ വീഡിയോയില്‍ അദ്ദേഹം പറയുന്നത്. നിരവധി ഇന്ത്യക്കാരാണ് ഇവാന്‍സിന്റെ ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ 35 ലക്ഷത്തില്‍ അധികം ആളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞു. രസകരമായ കമന്റുകളുമായി ഇന്ത്യയിലെ കാഴ്ചക്കാര്‍ അദ്ദേഹത്തിന്റെ വീഡിയോ ആഘോഷമാക്കുകയാണ്.

150 കോടി ആളുകളുള്ള രാജ്യത്താണ് ബ്രോ ഞങ്ങള്‍ ജീവിക്കുന്നത്, ഇവിടെ നമുക്ക് ഒരുപാട് ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുമെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. എനിക്ക് ഇങ്ങനെ ഒരാളുണ്ട്, അയാള്‍ക്ക് വേറെ ഒരാളുണ്ട്, അയാള്‍ക്കുമുണ്ട് വേറെയൊരാള്‍, ഈ ശൃംഖല ഇങ്ങനെ നീണ്ടുപോകുന്നതാണെന്നും വീഡിയോയില്‍ കമന്റ് ഇട്ടിട്ടുണ്ട്. ആറ് മാസം നിങ്ങള്‍ ഇന്ത്യയില്‍ താമസിക്കൂ, നിങ്ങളും ആരുടെയെങ്കിലും ആളായി മാറുമെന്നാണ് മറ്റൊരു കമന്റ്.

Content Highlights: An Australian traveler highlights the unique Indian trait of always knowing someone who can help, a characteristic he finds admirable and efficient. Discover why he`s charmed by this Indian connection.