സീപ്ലെയിന്‍; കാലം മാറി എതിര്‍ത്തവര്‍ തിരിച്ചെത്തിച്ചു; ഇനി സാധ്യതകളുടെ പുത്തന്‍ ആകാശത്തിലേക്ക്

കൊച്ചി സീ പ്ലെയിൻ പദ്ധതിയുടെ പരീക്ഷണപ്പറക്കലിന്റെ ഭാഗമായി കരയിലും വെള്ളത്തിലും ഇറക്കാവുന്ന വിമാനം ഞായറാഴ്ച ബോൾഗാട്ടി പാലസിനു സമീപം കായലിൽ ഇറക്കിയപ്പോൾ
കൊച്ചി സീ പ്ലെയിൻ പദ്ധതിയുടെ പരീക്ഷണപ്പറക്കലിന്റെ ഭാഗമായി കരയിലും വെള്ളത്തിലും ഇറക്കാവുന്ന വിമാനം ഞായറാഴ്ച ബോൾഗാട്ടി പാലസിനു സമീപം കായലിൽ ഇറക്കിയപ്പോൾ

പുതിയ വികസന പദ്ധതികൾ അവതരിപ്പിക്കുമ്പോൾ പ്രതിഷേധം ഉയരുക എന്നത് എല്ലാകാലത്തും കേരളത്തിലെ സ്ഥിര കാഴ്ചയാണ്. ജനങ്ങളുടെ ആശങ്കകൾക്കൊപ്പം തന്നെ രാഷ്ട്രീയ പാർട്ടികളും അവസരത്തിനൊത്തുയരും. അത്തരത്തിൽ പല പദ്ധതികളും ആരംഭദശയിൽ തന്നെ ഉപേക്ഷിക്കപ്പെടുകയും ചില പദ്ധതികൾ കാലങ്ങൾക്ക് ശേഷം പ്രതിഷേധിച്ചവർ തന്നെ നടപ്പിലാക്കുകയും ചെയ്യുന്ന കാഴ്ചയും കേരളത്തിൽ സംഭവിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പദ്ധതിയായിരുന്നു കഴിഞ്ഞ ദിവസം പരീക്ഷണപ്പറക്കലിന് വിധേയമായ സീ പ്ലെയിൻ പദ്ധതി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.പി ഗോവിന്ദന്‍ തന്നെ പ്രതികരിച്ചത് എല്ലാത്തിനേയും എല്ലാ കാലത്തും എതിര്‍ക്കാന്‍ പറ്റുമോ എന്നാണ്.

ഉമ്മൻ ചാണ്ടി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്നു സീ പ്ലെയിൻ, എന്നാൽ തുടക്കത്തിൽ തന്നെ ചിറകറ്റ പദ്ധതിയും. കേരളത്തിലെ ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും കോർത്തിണക്കിയുള്ള വിനോദസഞ്ചാരമായിരുന്നു സീ പ്ളെയിൻ പദ്ധതിയുടെ ലക്ഷ്യം. എന്നാൽ, അന്ന് പരീക്ഷണപ്പറക്കലിന് മുമ്പേ തന്നെ ആരംഭിച്ച പ്രതിഷേധത്തിൽ പദ്ധതി ഉപേക്ഷിക്കേണ്ടതായി വന്നു. 

Content Highlights: Kerala first seaplane successfully completes official trial run all you need to know

Continue reading