അന്ന് മഞ്ഞുമലകള്‍ മൗനത്തിലായിരുന്നു; കണ്മുന്നില്‍ വിരിഞ്ഞത് മറ്റൊരു കശ്മീർ

കശ്മീര്‍ യാത്രയില്‍ നിന്ന്‌
കശ്മീര്‍ യാത്രയില്‍ നിന്ന്‌

കശ്മീരില്‍ ഇപ്പോള്‍ ഹിമപാതമാണ്. വിമാനത്താവളം അടച്ചിടേണ്ടി വരുന്നു. അപകടങ്ങള്‍ വാര്‍ത്തയാവുന്നു. എന്നാല്‍, കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് കശ്മീരില്‍ പോയപ്പോള്‍ പൊടിയിട്ട് നോക്കിയാലും മഞ്ഞ് കാണാനില്ലായിരുന്നു. അന്ന് മഞ്ഞ് തേടി നടത്തിയ യാത്രാനുഭവം.

കശ്മീരിലേക്ക് ഇപ്പോള്‍ പോവണോ. ഇത് ചൂടുകാലമല്ലേ. പിന്തിരിപ്പിന്‍മാര്‍ പലതും പറയുന്നുണ്ടായിരുന്നു. എന്നാലും കശ്മീരല്ലേ. ചൂടുകാല കശ്മീര്‍ ഒന്നു കാണാം. എവിടെയെങ്കിലും ഇത്തിരി മഞ്ഞുണ്ടാവാതിരിക്കില്ല. അതിലൊന്ന് തൊട്ട് തണുപ്പറിയാം എന്ന മോഹത്തോടെയാണ് വിമാനം കയറിയത്. ഇന്ദ്രപസ്ഥം വഴി ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്. അനന്ത്നാഗിനു മുകളില്‍ പൈലറ്റ് വിമാനമൊന്നു ചെറുതായി ചെരിച്ചു. ഇതാണ് അനന്ത്​നാഗ്. കശ്മീരില്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ പ്രധാനപ്പെട്ട ഏരിയയാണെന്നും അനൗണ്‍സും ചെയ്തു. ലാന്‍ഡ് ചെയ്യാന്‍ പിന്നെയും സമയമെടുത്തു. താവളം പട്ടാളത്തിന്റെ കയ്യിലാണെന്നും കറങ്ങി കാത്തിരിക്കുന്നത് ക്ലിയര്‍ ചെയ്യാനുള്ള സമയത്തിനാണെന്നും സൂചന തന്നു. പട്ടാളവിമാനം ഇറങ്ങുന്നത് കാരണം കുറച്ച് നേരം കൂടി ആകാശത്ത് വട്ടം കറങ്ങിയാണ് കശ്മീരിന്റെ മണ്ണ് തൊട്ടത്.

Content Highlights: kashmir travel travelogue

Continue reading