തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം: ഏങ്ങണ്ടിയൂരിന് കിരീടം

തളിക്കുളം: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ഏങ്ങണ്ടിയൂർ ഗ്രാമപ്പഞ്ചായത്തിന് ഓവറോൾ കിരീടം. തളിക്കുളം ഗ്രാമപ്പഞ്ചായത്തിനാണ് രണ്ടാംസ്ഥാനം. ആർട്സിൽ ഏങ്ങണ്ടിയൂരും സ്പോർട്സിൽ വാടാനപ്പള്ളിയും കൂടുതൽ പോയിന്റ് നേടി. ക്ലബ്ബുകളിൽ യുണൈറ്റഡ് ചേറ്റുവയാണ് ഒന്നാമത്. ടാസ് തളിക്കുളം രണ്ടാമതും സ്റ്റാർവിൻ ഏങ്ങണ്ടിയൂർ മൂന്നാമതുമെത്തി.
സമാപനസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിലാ ഗിരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സേവ്യർ പുലിക്കോട്ടിൽ (ഏങ്ങണ്ടിയൂർ), ഷീബ അജയ്കൃഷ്ണൻ (തളിക്കുളം), പി. വിനു (നാട്ടിക), പി.കെ. മോഹനൻ (വലപ്പാട്), ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം.എസ്. ഭാസ്കരൻ, ബ്ലോക്ക് ഡിവലപ്പ്മെന്റ് ഓഫീസർ ഗിരീഷ് മോഹൻ എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സമാപനച്ചടങ്ങിൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
Content Highlights: Engandiyur Grama Panchayat won the overall championship at the Thalikulam Block Panchayat Keralotsavam, while Thalikulam secured the second position.