സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ ജില്ലാ സമ്മേളനം

തൃശ്ശൂർ: സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനംചെയ്തു. വയോജനസംരക്ഷണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കൗൺസിൽ ജില്ലാ പ്രസിഡന്റ് ഉണികൃഷ്ണൻ കാനാട്ട് അധ്യക്ഷത വഹിച്ചു. 80 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാരെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ സെക്രട്ടറി പി.എസ്. സുരേന്ദ്രൻ, ടി.എൻ. നാരായണൻ ഇളയത്, വി.കെ. ജോഷി, പി.കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി.എൻ. നാരയണൻ ഇളയത് (പ്രസി.), സി.കെ. മോഹനൻ, പി.കെ. അബ്ദുൾ മനാഫ് (വൈസ്. പ്രസി), പി.എസ്. സുരേന്ദ്രൻ (സെക്ര.), വി.കെ. ജോഷി, പി.കെ. മോഹനൻ, (ജോ.സെക്ര), എം.എൽ. വനജാക്ഷി (ട്രഷ.)
Content Highlights: The Senior Citizen Service Council district conference held in Thrissur demanded the inclusion of elderly care in the educational curriculum.