പരയ്ക്കാട് തേവർ സുവർണമുദ്ര പുരസ്‌കാരം സമർപ്പിച്ചു

പരയ്ക്കാട് തേവർ സുവർണ്ണ മുദ്ര പുരസ്കാരം 
തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യ വർമ്മ  പുരസ്കാര സമർപ്പണം നടത്തുന്നു
പരയ്ക്കാട് തേവർ സുവർണ്ണ മുദ്ര പുരസ്കാരം തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യ വർമ്മ പുരസ്കാര സമർപ്പണം നടത്തുന്നു

അരിമ്പൂർ: പഞ്ചവാദ്യപ്രാമാണികൻ പരയ്ക്കാട് തങ്കപ്പൻ മാരാർ, ഇലത്താളപ്രാമാണികൻ പരയ്ക്കാട് ബാബു, മേളപ്രാമാണികൻ തൃപ്രയാർ അനിയൻ മാരാർ എന്നിവരെ പരയ്ക്കാട് മഹാവിഷ്ണുക്ഷേത്രക്ഷേമസമിതി ഒരുപവൻ വരുന്ന പരയ്ക്കാട് തേവർ സുവർണമുദ്ര പുരസ്‌കാരം നൽകി ആദരിച്ചു. തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടംതിരുനാൾ ആദിത്യവർമ പുരസ്‌കാരസമർപ്പണവും പരിപാടിയുടെ ഉദ്ഘാടനവും നടത്തി.

സംഘാടകസമിതി ചെയർമാൻ സദാശിവൻ പട്ടിയിൽ അധ്യക്ഷനായി. ഡി.ജി.പി. എസ്. ശ്രീജിത്ത് പ്രശസ്തിപത്രവും ലഫ്. കേണൽ ഋഷി രാജലക്ഷ്മി നായർ മംഗളപത്രവും സമർപ്പിച്ചു. പ്രാമാണികരായ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ, പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ എന്നിവർ പൊന്നാട അണിയിച്ചു.

തന്ത്രി പഴങ്ങാംപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികനായി. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എൽ. ജോൺസൺ, ജയരാജ് വാര്യർ, ഡോ. എൻ. ബാലഗോപാൽ, കണ്ണൻ കയ്യാലയ്ക്കൽ, അന്തിക്കാട് പദ്മനാഭൻ, വാത്തിയിൽ ദേവദാസ്, ശ്രീകുമാർ കേളത്ത്, മധുസൂദനൻ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി അയിലൂർ അഖിലിന്റെ സോപാനസംഗീതം, ഇരട്ടത്തായമ്പക, പരയ്ക്കാട് തങ്കപ്പൻ മാരാർ നയിച്ച പഞ്ചവാദ്യം, ഏലൂർ ബിജു, വിനോദ് തിരുവമ്പാടി എന്നിവരുടെ നേതൃത്വത്തിൽ സോപാനാമൃതം എന്നിവ നടന്നു.

Content Highlights: Parakkad Thevar Suvarna Mudra awards were presented to veteran percussion artists Parakkad Thankappan Marar, Parakkad Babu, and Triprayar Aniyan Marar.