മുല്ലശ്ശേരി ബ്ലോക്ക് കേരളോത്സവം തുടങ്ങി

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം പ്രസിഡന്റ് ക്ലമന്റ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം പ്രസിഡന്റ് ക്ലമന്റ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു

പാവറട്ടി: സംസ്ഥാന യുവജനക്ഷേമബോർഡിന്റെയും മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവം 2026-നു തുടക്കമായി. പാവറട്ടി മനപ്പടി സോക്കർ ലാൻഡിൽ നടന്ന ഫുട്ബോൾ മത്സരത്തോടെയാണു തുടക്കമായത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലമന്റ് ഫ്രാൻസിസ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് എ.എ. ഫിജിന അധ്യക്ഷയായി. ജനപ്രതിനിധികളായ ആന്റോ ലിജോ, ഗ്രേസി ജേക്കബ്, മിനി മോഹൻദാസ്,

അനിൽ ആതിര, റസിയ ഇബ്രാഹിം, ലിജി റോയ്, കെ.ടി. ലിംസൺ, ആഷിക് വലിയകത്ത്, ആസൂത്രണസമിതി ഉപാധ്യക്ഷൻ ജിയോഫോക്സ്, സെക്രട്ടറി തോമസ് രാജൻ, ജോയിന്റ് ബി.ഡി.ഒ. കെ.എസ്. സൂരജ് എന്നിവർ പ്രസംഗിച്ചു. ഡിസംബർ 11-ന് കേരളോത്സവം സമാപിക്കും.

Content Highlights: Mullassery Block Panchayat Keralotsavam kicks off with a football tournament at Pavaratti Manappadi Soccer Land.