കൊരട്ടിമുത്തി തിരുനാൾ; പൂവൻകുല സമർപ്പണം തുടങ്ങി

കൊരട്ടി : മുത്തിയുടെ തിരുനാളിന്റെ പ്രധാന വഴിപാടായ പൂവൻകുലസമർപ്പണം തുടങ്ങി. വിശ്വാസികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് പൂവൻകുലസമർപ്പണം നടന്നത്. തിരുനാളിനെത്തുന്ന വിശ്വാസികൾക്ക് വഴിപാടു നൽകുന്നതിന് ഏതാണ്ട് 55 ടൺ പൂവൻകായയാണ് ആവശ്യം. കൊരട്ടി മേഖലകളിലെ വിവിധ സംഘടനകളും കുടുംബയൂണിറ്റുകളും സമർപ്പിക്കുന്ന കുലകൾക്കു പുറമേ, കേരളത്തിനു പുറത്തുനിന്നും എത്തിക്കും.
കൊരട്ടി ജങ്ഷനിലെ ടാക്‌സിഡ്രൈവർമാർ, കൊരട്ടി പോലീസ്, ലയൺസ്‌ക്ലബ്ബ് തുടങ്ങിയവർ ബുധനാഴ്ച പൂവൻകുല സമർപ്പിച്ചു. കൊരട്ടി മർച്ചന്റസ് അസോസിയേഷൻ കുലകളുമായി പ്രദക്ഷിണത്തോടെയെത്തിയാണ് സമർപ്പണം നടത്തിയത്. പള്ളിവികാരി ജോൺസൺ കക്കാട്ട്, കൈക്കാരന്മാരായ ജോമോൻ പള്ളിപ്പാട്ട്, റിജോ റാഫേൽ, തിരുനാൾ കൺവീനർ ഡോ. ജോജോ നാലപ്പാട്ട്, ദേവസി കവലക്കാട്ട് എന്നിവർ സ്വീകരിച്ചു.
കൊരട്ടി പോലീസിന്റെ പൂവൻകുലസമർപ്പണത്തിന് ഡിവൈ.എസ്.പി. പി.ജെ. കുരിയാക്കോസ്, സി.ഐ. കെ.സി. രതീഷ്, കൊരട്ടി എസ്.എച്ച്.ഒ. വിഷ്ണു രാമചന്ദ്രൻ, എസ്.ഐ.മാരായ പി. ബസന്ത്, സി.പി. ഷിബു, ജോഷി കണ്ടംകുളത്തി, പോളി, കെ.ഒ. വിത്സൻ എന്നിവർ നേതൃത്വം നൽകി.
കൊരട്ടി ടാക്‌സിഡ്രൈവേഴ്‌സ് യൂണിയന്റെ പൂവൻകുലസമർപ്പണത്തിന് പി.സി. ആന്റു, പി.ഡി. ബാബു, സി.കെ. സദാനന്ദൻ എന്നിവർ നേതൃത്വം നൽകി.
വൈ.എം.സി.എ.യുടെ പൂവൻകുലസമർപ്പണത്തിന് മനോജ് ജോസഫ് നാലപ്പാട്ട്, ജോസഫ് എന്നിവർ നേതൃത്വം നൽകി. ബി.ജെ.പി. കൊരട്ടി മണ്ഡലം കമ്മറ്റിയുടെ പൂവൻകുലസമർപ്പണത്തിന് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. സുരേഷ്, മണ്ഡലം പ്രസിഡന്റ് അനിഷ് ചെന്താമര, ന്യൂനപക്ഷമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഡെന്നി വെളിയത്ത്, ജില്ലാ പ്രസിഡന്റ് ജോയ് മാതിരപ്പിള്ളി, സെക്രട്ടറി അഡ്വ. ഷിജു പ്ലാക്കൽ,
സുനിൽകുമാർ കാടുകുറ്റി, എം.ജി. മനോജ്, ബ്ലസൺ മേനാച്ചേരി, അനുമോൾ എന്നിവർ നേതൃത്വം നൽകി.