ചെമ്പൈ സംഗീതോത്സവം: കലാകാരൻമാർക്ക് ആദരം

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിന്റെ സമാപനത്തിൽ കലാകാരൻമാരെയും അണിയറപ്രവർത്തകരെയും ആദരിച്ചു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഉദ്ഘാടനംചെയ്തു. മുതിർന്ന സംഗീതജ്ഞൻ ടി.വി. ഗോപാലകൃഷ്ണന് ദേവസ്വത്തിന്റെ ഉപഹാരം സമ്മാനിച്ചാണ് ആദരം ഉദ്ഘാടനംചെയ്തത്.
ഭരണസമിതിയംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എം.യു. ഷിനിജ, പി.എ. അഭിലാഷ്, പാലിയത്ത് ശിവൻ, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ ,
ഡെപ്യൂട്ടി അഡ്മിനിസ്ട്രറ്റർ കെ. ബിനു, പബ്ളിക്കേഷൻ മാനേജർ കെ.ജി. സുരേഷ്കുമാർ, ദേവസ്വം പി.ആർ.ഒ. വിമൽ ജി.നാഥ് എന്നിവർ പ്രസംഗിച്ചു.