വാർഷിക പൊതുയോഗം

കൊടുങ്ങല്ലൂർ: എടവിലങ്ങ് സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് സി.എം. പ്രേമാനന്ദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡും കാഷ് അവാർഡും സമ്മാനിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. ഉണ്ണികൃഷ്ണൻ, നീതു മനേഷ്, സെക്രട്ടറി ഇൻചാർജ് സി.വി. സിമി, സനീഷ് പോഴംകണ്ടാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: Edavilangu Service Cooperative Bank held its annual general meeting and distributed education awards to children of bank members.