ചേരമാൻ ജുമാ മസ്ജിദ് മഹല്ലിന്റെ താജ് മൻസിലിന്റെ താക്കോൽ കൈമാറി

കൊടുങ്ങല്ലൂർ: ചേരമാൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ കുടുംബങ്ങൾക്ക് നിർമിച്ചുനൽകുന്ന ഭവനപദ്ധതിയുടെ ഭാഗമായിട്ടുള്ള പ്രഥമ ഭവനത്തിന്റെ താക്കോൽദാനം നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ നിർവഹിച്ചു. പ്രസിഡന്റ് എൻ.എ. റഫീഖ് അധ്യക്ഷനായി. താജ്മൻസിൽ ഭവനത്തിന്റെ ഗ്രഹപ്രവേശനം മഹല്ല് ചീഫ് ഇമാം ഡോ. മുഹമ്മദ് സലിം നദ്വി നിർവഹിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ സുമിതാ നിസാഫ്, വി.എ. ഇബ്രാഹിം, കൗൺസിലർ എം.കെ. സഹീർ, മഹല്ല് ഇമാം അബ്ദുൽ അസീസ് നിസാമി, എ.എ. നൗഷാദ് എന്നിവർ പ്രസംഗിച്ചു.
Content Highlights: The first house built under the Cheraman Juma Masjid Mahallu housing scheme was handed over to a needy family in Kodungallur.