ചെമ്മീൻ സിനിമ അറുപതാം വാർഷികാഘോഷം ശനിയാഴ്ച ചേറ്റുവായിൽ

തൃപ്രയാർ : രാമുകാര്യാട്ടിൻ്റെ ചെമ്മീൻ സിനിമ പുറത്തിറങ്ങിയിട്ട് 60 വർഷം പൂർത്തിയാവുന്നതിൻ്റെ ഭാഗമായി മണപ്പുറം സമീക്ഷ സുവർണ്ണകമലം എന്ന പേരിൽ വാർഷികാഘോഷം സംഘടിപ്പിക്കുന്നു. 28-ന് ശനിയാഴ്ച ചേറ്റുവ വഴിയോരവിശ്രമ കേന്ദ്രത്തിൽ സാംസ്കാരിക സമ്മേളനം, നൃത്താവിഷ്കാരം, രാമുകാര്യാട്ട് സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത സായാഹ്നം, സ്നേഹാദരവ് എന്നിവ നടക്കും.
സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. എൻ.കെ. അക്ബർ എം.എൽ. എ. അധ്യക്ഷത വഹിക്കും. സത്യൻ അന്തിക്കാട്, കമൽ, ദേവൻ, കലാമണ്ഡലം ക്ഷേമാവതി, റഫീക്ക് അഹമ്മദ്, ഇർഷാദ് അലി, എം.പി സുരേന്ദ്രൻ, സന്ധ്യ രാജേന്ദ്രൻ, മാധവ് രാംദാസ് തുടങ്ങിയവർ പങ്കെടുക്കും
Content Highlights: The 60th anniversary of Ramu Kariat's iconic Malayalam movie Chemmeen will be celebrated in Chettuva with various cultural events on Saturday.