എ.ഐ.വൈ.എഫ്. ജില്ലാ സമ്മേളനം; പ്രചരണവുമായി പാട്ടുവണ്ടി

കാട്ടൂർ: എ.ഐ.വൈ.എഫ്. തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കാട്ടൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാട്ടുവണ്ടി പര്യടനം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. വിബിൻ പാട്ടുവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് വൈശാഖ് അന്തിക്കാട് ഉദ്ഘാടനം ചെയ്തു.
സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എം.കെ. ഉദയപ്രകാശ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എ.ജെ. ബേബി, കാട്ടൂർ ലോക്കൽ സെക്രട്ടറി ജോജോ തട്ടിൽ, എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.എസ്. ശ്യാംകുമാർ, പ്രസിഡന്റ് എൻ.ഡി. ധനേഷ്, റഷീദ് കാറളം എന്നിവർ പ്രസംഗിച്ചു.
Content Highlights: AIYF Kattoor regional committee organized a campaign vehicle tour ahead of the Thrissur district conference.