സീതപ്പഴത്തിന്റെ ഔഷധസാധ്യതകൾ തേടിയ അധ്യാപകന് ഡോക്ടറേറ്റ്

തിരുവനന്തപുരം: സീതപ്പഴത്തിന്റെ ഇലകളിലെ ഔഷധസാധ്യതകളും പോഷകമൂല്യവും ശാസ്ത്രീയമായി പഠിച്ച സർക്കാർ സ്കൂൾ അധ്യാപകന് ഡോക്ടറേറ്റ്. അധ്യാപനജോലിയുടെ ഉത്തരവാദിത്തങ്ങൾക്കൊപ്പം ഗവേഷണവും മുന്നോട്ടുകൊണ്ടുപോയ ഷിബു സി. ദാസാണ് ഈ നേട്ടം കൈവരിച്ചത്.
രാജസ്ഥാനിലെ ആൽവാറിലുള്ള സൺറൈസ് സർവകലാശാലയിൽ നിന്നാണ് ഷിബു സി. ദാസ് ഡോക്ടറേറ്റ് നേടിയത്. Analysis of the Phytochemical Composition and Nutritional Value of Annona squamosa Leaves and Its Potential for In Vitro Anticancer Activity എന്ന വിഷയത്തിലായിരുന്നു ഗവേഷണം. സാധാരണയായി സീതപ്പഴം എന്നറിയപ്പെടുന്ന 'Annona squamosa' ചെടിയുടെ ഇലകളിലെ സസ്യരാസഘടകങ്ങൾ, പോഷകമൂല്യങ്ങൾ, ഔഷധസാധ്യതകൾ എന്നിവയായിരുന്നു ഗവേഷണത്തിന്റെ പ്രധാന പ്രമേയം.