സ്കൂൾ വാർഷികം

തിരുവനന്തപുരം: മങ്ങാട്ടുകോണം സെയ്ന്റ് തോമസ് പബ്ലിക് സ്കൂളിന്റെ പതിന്നാലാമത് വാർഷികദിനാഘോഷം നടന്നു. തിരുവനന്തപുരം മങ്ങാട്ടുകോണം സെയ്ന്റ് തോമസ് പബ്ലിക് സ്കൂളിന്റെ വാർഷികദിനാഘോഷം സിറ്റി പോലീസ് കമ്മിഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ ഉദ്ഘാടനം ചെയ്തു.
മാർത്തോമാ ചർച്ച് എജുക്കേഷൻ സൊസൈറ്റി വൈസ് പ്രസിഡന്റ് കെ. തോമസ് ജേക്കബ്, സെക്രട്ടറി ഡോ. രാജൻ വർഗീസ്, ട്രഷറർ ജോർജ് ജോസഫ്, പ്രിൻസിപ്പൽ ഡോ. ആനി ഫേബ വർഗീസ്, ഫിലോ ജേക്കബ് വർഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Content Highlights: The 14th annual day celebration of St. Thomas Public School, Mangattukonam was inaugurated by City Police Commissioner Dr. Arul R.B. Krishna.