പനവൂരിൽ വന്യജീവി ആക്രമണം തടയാൻ പുതിയ പദ്ധതി

പനവൂർ: പനവൂർ ഗ്രാമപ്പഞ്ചായത്തിലെ വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ വന്യജീവി ആക്രമണത്തിൽനിന്നും കാട്ടുതീയിൽനിന്നും ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നതിന് പുതിയ പദ്ധതി നടപ്പാക്കുന്നു. വനംവകുപ്പുമായി യോജിച്ചുകൊണ്ടാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. പഞ്ചായത്തിലെ ചൊക്കൻവിള സെറ്റിൽമെന്റിൽ ഫയർ ബ്രേക്കിങ് പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. വൈജുകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷനായി. ജോയിന്റ് ബി.ഡി.ഒ. നൈസാം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷുഹുറുദ്ദീൻ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ വിളയിൽ നൗഷാദ്, ഫസീലബീവി, സജീവ് കുമാർ വി.എസ്, ജയകുമാർ, മോനിഷ, വി.എം. സുനിത തുടങ്ങിയവർ പ്രസംഗിച്ചു. വനാതിർത്തികളിൽ ഫയർ ബ്രേക്കിങ്, കിടങ്ങുകൾ എന്നിവ നിർമ്മിക്കും. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Content Highlights: Panavoor Panchayat joins hands with the forest department to launch a new project preventing wildlife attacks and forest fires.