എൻ.എസ്.എസ്. വോളൻ്റിയർമാർ കെ.എസ്.ആർ.ടി.സി. ബസുകൾ കഴുകി വൃത്തിയാക്കി

വെള്ളനാട്: സാമൂഹസേവന പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ്. വോളൻ്റിയർമാർ വെള്ളനാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെത്തി ബസുകൾ കഴുകി വൃത്തിയാക്കി. ഡിപ്പോയിലെ എട്ട് ബസുകളും ഡ്രൈവിങ് പരിശീലനത്തിനുള്ള വാഹനങ്ങളുമാണ് വോളൻ്റിയർമാർ കഴുകി നൽകിയത്. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ നിഷാരാജൻ, അധ്യാപകൻ ശബരീനാഥ്, പി.ടി.എ. പ്രസിഡൻ് വി.ചന്ദ്രശേഖരൻ, എസ്.എം.സി. ചെയർമാൻ വി.സുരേഷ് എന്നിവർ നേതൃത്വം നൽകി. അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ റ്റി.ആർ.ജോയ്മോൻ്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാർ വോളൻ്റിയർമാർക്ക് ഉച്ചഭക്ഷണം നൽകുകയും നന്ദി അറിയിക്കുകയും ചെയ്തു.
Content Highlights: NSS volunteers from a Vellanad school washed and cleaned KSRTC buses as part of their community service initiative.