അവയവദാന സന്ദേശവുമായി സ്നേഹസന്ദേശയാത്ര

നെയ്യാറ്റിൻകര : അവയവദാനവും ശരീരദാനവും പ്രോത്സാഹിപ്പിക്കാനായി ലോക അനാട്ടമിദിനത്തിൽ സ്നേഹസന്ദേശയാത്ര നടത്തി. കേരള യുക്തിവാദി സംഘവും എ.ടി.കോവൂർ ട്രസ്റ്റും ചേർന്നാണ് യാത്ര നടത്തിയത്.
നെയ്യാറ്റിൻകര അക്ഷയവാണിജ്യസമുച്ചയ അങ്കണത്തിൽനിന്നാരംഭിച്ച യാത്ര നഗരസഭാധ്യക്ഷ ഡബ്ല്യു.ആർ.ഹീബ മുൻ ചെയർമാൻ പി.കെ.രാജമോഹനൻ എന്നിവർ ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്തു. കേരള യുക്തിവാദിസംഘം വൈസ് പ്രസിഡന്റ് ധനുവച്ചപുരം സുകുമാരൻ അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് ശിവനാരായണപിള്ള, ഡോ. നിമ്മി എന്നിവർ സംസാരിച്ചു. നിംസ് മെഡിസിറ്റി, കാരക്കോണം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ യാത്രയിൽ അണിനിരന്നു.
യാത്ര നെയ്യാറ്റിൻകര ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ സമാപിച്ചു. അവയവദാന സന്ദേശത്തിൽ തെരുവുനാടകം അവതരിപ്പിച്ചു.