മന്ത്രി കെ.എ.തുളസി ശിവഗിരി സന്ദർശിച്ചു

ശിവഗിരി : മന്ത്രി കെ.എ.തുളസി ശിവഗിരി മഠം സന്ദർശിച്ചു. മഹാസമാധിയിലെത്തി പുഷ്പാർച്ചന നടത്തുകയും പ്രണാമമർപ്പിക്കുകയും ചെയ്തു.

ശിവഗിരിയിലെത്തിയ മന്ത്രിയെ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി വിരജാനന്ദഗിരി, സ്വാമി ശ്രീനാരായണദാസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

ഗുരുദേവന്റെ സമത്വസുന്ദരമായ ദർശനങ്ങളും മാനവികസന്ദേശങ്ങളും സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് എപ്പോഴും വഴികാട്ടിയാണെന്ന് മന്ത്രി പറഞ്ഞു. ശിവഗിരി സന്ദർശനം ഏറെ ധന്യവും പ്രചോദനാത്മകവുമാണെന്നും മന്ത്രി പറഞ്ഞു. ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് സന്ന്യാസിമാരുമായി ചർച്ചയും നടത്തി.