മദർ തെരേസ തീർഥാടന തിരുനാളിന് കൊടിയേറി

മാറനല്ലൂർ : മദർ തെരേസ തീർഥാടന തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ജോൺ കെ. പൊന്നൂസ് കൊടിയേറ്റ് കർമം നിർവഹിച്ചു. ശനിയാഴ്ച നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് മാറനല്ലൂർ മൈനർ സെമിനാരി പ്രീഫെക്ട് ഫാ.ജിനോ വിജയൻ മുഖ്യകാർമികത്വം വഹിക്കും തുടർന്ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം നടക്കും. വടക്കേവിള കുരിശടി വരെ പോകുന്ന പ്രദക്ഷിണം കുന്നിൽ സി.എസ്.ഐ. പള്ളിവരെ പോയി തിരികെ ദേവാലയത്തിൽ സമാപിക്കും. തിരുനാൾ ദിനമായ ഞായറാഴ്ച ആഘോഷമായ ദിവ്യബലിക്ക് പെരുങ്കടവിള ഇടവക വികാരി ഫാ.ജയരാജ് മുഖ്യകാർമികത്വം വഹിക്കും. ഫാ. ഷാജി ഡി സാവിയോ വചനസന്ദേശം നൽകും. തുടർന്ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം, തുടർന്ന് കൊടിയിറക്ക്, സ്നേഹവിരുന്ന്. തിരുനാൾ ദിനങ്ങളിൽ ജപമാല, ലിറ്റിനി, നൊവേന എന്നീ പ്രാർഥനകളും നടക്കും.