കരമനയാറ്റിൽ മാലിന്യം തള്ളുന്നു

മാലിന്യം തള്ളുന്നത് ചാക്കിൽക്കെട്ടി വാഹനങ്ങളിൽ കൊണ്ടുവന്ന്
തടയാൻ നടപടികളില്ലെന്ന് പരാതി
മാലിന്യക്കുന ആറിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുത്തുന്നു
തിരുവനന്തപുരം : നഗരത്തിലെ പ്രധാന കുടിവെള്ളസ്രോതസ്സായ കരമനയാറ്റിൽ മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു.
തൃക്കണ്ണാപുരം മേഖലയിലാണ് ആറ്റിനോടുചേർന്ന് പലയിടങ്ങളിലായി മാലിന്യം തള്ളുന്നത്.
ഇതു പതിവായിട്ടും തടയാൻ നടപടിയില്ലെന്ന് വ്യാപക പരാതിയുണ്ട്. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽനിന്ന്ചാക്കുകളിലാക്കി ലോറികളിലെത്തിച്ചാണ് മാലിന്യം തള്ളുന്നത്.
മാലിന്യംതള്ളുന്നത് ആറിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്നുണ്ട്. ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ നഗരത്തിൽ പടരുന്പോഴാണ് ഇത്.
മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ആറ്റിലെ കൈയേറ്റശ്രമങ്ങൾ തടയണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. പ്ലാസ്റ്റിക്, ഇറച്ചിമാലിന്യം, പഴകിയ വസ്ത്രങ്ങൾ, ഡ്രെയിനേജ് മാലിന്യം തുടങ്ങി വീടുകളും സ്ഥാപനങ്ങളുമടക്കം ഉപേക്ഷിക്കുന്ന എല്ലാത്തരം മാലിന്യങ്ങളും കരമനയാർ അടക്കമുള്ള ജലസ്രോതസ്സുകളിലാണ് എത്തിച്ചേരുന്നത്. ഇതു പരിസരത്ത് മലിനജലം കെട്ടിനിൽക്കാനും ഇടയാക്കും.