നൂറ്റാണ്ടുകൾക്കുമുൻപേ ഇവിടെയുണ്ടൊരു 'കേരളം'

#രതീഷ് രവി

തെങ്കാശി : തെങ്കാശിയിൽനിന്ന് പാവൂർ സത്രത്തിലേക്കുള്ള റോഡിൽ 21 കിലോമീറ്റർ പിന്നിട്ടാൽ ഒരു ബോർഡ് കാണാം-വീര കേരളം പുതൂർ. ഇവിടെ ചെമ്പകവല്ലി ആറിന്റെ അക്കരെയും ഇക്കരെയും അമ്പലങ്ങളുടെയും അങ്കണവാടികളുടെയും സർക്കാർ ആശുപത്രികളുടെയും മുന്നിൽ ഇതേ ബോർഡുണ്ട്. എന്നാൽ കടകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും മുന്നിൽ വികെ പുതൂർ എന്ന ചുരുക്കെഴുത്താണ് ഏറെയും.

1956-ൽ ഔദ്യോഗികമായി കേരളം പിറവിയെടുക്കുന്നതിനും നൂറ്റാണ്ടുകൾക്കുമുൻപ്‌, കേരളത്തെ ആത്മാവിലേക്ക് ആവാഹിച്ചതാണ് ഈ നാട്. വീര കേരളം പുതൂർ എന്ന പേരിന്റെ വേരുകൾ നീളുന്നത് വേണാട് രാജവംശത്തിലേക്കാണ്. 13 മുതൽ 16 വരെയുള്ള നൂറ്റാണ്ടിൽ തിരുനെൽവേലിക്കു സമീപംവരെ വേണാടിന്റെ ഭരണമായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ വീര കേരളൻ എന്ന വേണാട് രാജാവ് നിർമിച്ച പുതിയ ഊരിന് വീര കേരളം പുതൂർ എന്ന് അറ്റകുറ്റപ്പണി നടത്താൻ ഇപ്പോഴും കൊല്ലത്തുനിന്ന് ആളെ വിളിക്കുന്ന രീതി ഇവർ പിന്തുടരുന്നു. നമ്മുടെ കൊല്ലവർഷം ഇപ്പോഴും ഈ ഭാഗങ്ങളിൽ പ്രചാരത്തിലുണ്ട്-വള്ളുവർ ആണ്ട് എന്ന പേരിൽ.