പൾസ് പോളിയോ തുള്ളിമരുന്നുവിതരണം തുടങ്ങി

നെയ്യാറ്റിൻകര : നഗരസഭയിൽ പൾസ് പോളിയോ തുള്ളിമരുന്നുവിതരണം തുടങ്ങി. 23 മുതൽ 25 വരെ തീയതികളിൽ ഗൃഹസന്ദർശനം നടക്കും.നഗരസഭയിലെ ജനറൽ ആശുപത്രി, പെരുമ്പഴുതൂർ, ചായ്ക്കോട്ടുകോണം, മാമ്പഴക്കര അർബൻ പി.എച്ച്.സി. എന്നിവയ്ക്കുപുറമേ, ഇവയുടെ പരിധിയിലെ 42 ബൂത്തുകളിലുമായാണ് പൾസ് പോളിയോ തുള്ളിമുരുന്ന് വിതരണം തുടങ്ങിയത്.

അഞ്ചുവയസ്സിനു താഴെയുള്ള 3907 കുട്ടികൾക്കാണ് തുള്ളിമരുന്നുവിതരണം നടത്തേണ്ടത്. നഗരസഭയുടെ തുള്ളിമരുന്നു വിതരണോദ്ഘാടനം ജനറൽ ആശുപത്രിയിൽ ചെയർപേഴ്‌സൺ ഡബ്ല്യു.ആർ.ഹീബ നിർവഹിച്ചു.23, 24, 25 തീയതികളിൽ നഗരസഭയിലെ 44 വാർഡുകളിലെ വീടുകളിൽ വൊളന്റിയർമാരെത്തി തുള്ളിമരുന്ന് നൽകും. ഇതിനായി 161 വൊളന്റിയർമാരാണ് മൂന്നുദിവസങ്ങളിലായി ഗൃഹസന്ദർശനം നടത്തുന്നതെന്ന് ചെയർപേഴ്‌സൺ ഡബ്ല്യു.ആർ.ഹീബ അറിയിച്ചു.