തിരുവട്ടാർ ക്ഷേത്രത്തിൽ അല്പശി ഉത്സവം കൊടിയേറി

കുലശേഖരം : തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിനു ഞായറാഴ്ച കൊടിയേറി. ക്ഷേത്രതന്ത്രി ഗോകുൽ നാരായണരു കൊടിയേറ്റ് ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.
ചടങ്ങിൽ കന്യാകുമാരി ദേവസ്വം കുഴിത്തുറ ഡിവിഷൻ സൂപ്രണ്ട് സെന്തിൽകുമാർ പങ്കെടുത്തു. രണ്ടാം ഉത്സവദിവസംമുതൽ രാത്രി കഥകളി ഉണ്ടായിരിക്കും.
15-ന് രാത്രി എട്ടിന് തിരുവമ്പാടി ക്ഷേത്ര കൊടിയേറ്റ്. 19-ന് രാത്രി 9.30- ന് വേട്ടയ്ക്ക് എഴുന്നള്ളത്ത്. 20-ന് രാത്രി എട്ടിന് ആറാട്ട് എഴുന്നള്ളത്ത്. പത്തിന് പറളിയാറ്റിൽ തളിയൽ കടവിൽ ആറാട്ട് നടക്കും.