ലോക നാളികേരദിനമാചരിച്ചു

അമ്പൂരി : പുരവിമല ട്രൈബൽ എൽ.പി.എസിൽ ലോക നാളികേര ദിനമാചരിച്ചു.കുട്ടികൾക്ക് ഇളനീരും നാളികേര ഉത്‌പന്നങ്ങളും വിതരണം ചെയ്തു. പ്രഥമാധ്യാപിക എൻ.എൽ.സുജ മുഖ്യസന്ദേശം നൽകി. അധ്യാപകരായ അഖിലേഷ്, ജയിംസ്, ജ്വാല എന്നിവർ നേതൃത്വംനൽകി.