ആഭരണങ്ങളും പണവും കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ

വേൽകുമാർ, ചിന്നമുത്തു
വേൽകുമാർ, ചിന്നമുത്തു

കുലശേഖരം: തൃപ്പരപ്പിലെ ലോഡ്ജിൽ ഡോക്ടറെ വിളിച്ചുവരുത്തി 12.5 പവൻ ആഭരണങ്ങളും 58,000 രൂപയും കവർന്ന കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ്‌ ചെയ്തു. തെങ്കാശി സ്വദേശിയായ വേൽകുമാർ (19), തിരുപ്പൂർ സ്വദേശി ചിന്നമുത്തു (26), തെങ്കാശി സ്വദേശിയായ പതിനേഴുകാരൻ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 22-ന് രാത്രി ലോഡ്‌ജിലെ മുറിയിൽ താമസിക്കുന്ന ഒരാൾക്ക് സുഖമില്ലെന്ന് ഫോണിൽ അറിയിച്ചാണ് ഡോക്ടറെ വരുത്തിയത്. കൈകൾ കെട്ടിയിട്ട് മർദിച്ച് സ്വർണവും സെൽഫോണും പണവും കവരുകയായിരുന്നു.

Content Highlights: Police have arrested three people in connection with the robbery of gold ornaments and cash from a doctor lured to a lodge in Thirparappu.