ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ലവ് ആൾ അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ വിജയികളായവർ
ലവ് ആൾ അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ വിജയികളായവർ

തിരുവനന്തപുരം: ലഹരിക്കെതിരേ ബോധവത്കരണത്തിന്റെ ഭാഗമായി ലവ് ഓൾ അക്കാദമിയുടെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ട്രിവാൻഡ്രം മാളിൽ നടന്ന മത്സരം മുൻ സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റൻ അബ്ദുൾ നൗഷാദ് ഉദ്ഘാടനം ചെയ്തു.

കോഡിനേറ്റർ അനൂപ് ഭാസ്കർ, ദീപക്, ആഷിക് സലീം തുടങ്ങിയവർ പങ്കെടുത്തു. ആറ് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ക്യാപിറ്റൽ ഫുട്ബോൾ അക്കാദമി വിജയികളായി.

Content Highlights: Love All Academy organised an anti-drug awareness football tournament at Mall of Travancore in Thiruvananthapuram.