റോബോട്ടുകള്‍ നമുക്കിടയില്‍ നടന്നുതുടങ്ങുന്ന കാലം; ഹ്യൂമൻ ബീയിങ്ങിന് പകരമാവുമോ ഹ്യൂമനോയിഡുകൾ?

സയൻസ് ഫിക്ഷൻ നോവലുകളുടെ പേജുകൾ മുതൽ സിനിമകളിലും സീരീസുകളിലും വരെ ഹ്യൂമനോയിഡ് റോബോട്ടുകൾ ഒരു നൂറ്റാണ്ടിലേറെയായി നിറഞ്ഞുനിൽക്കുന്നുണ്ട്. ഹ്യൂമനോയിഡുകൾ (രൂപത്തിൽ മനുഷ്യനോട് സാമ്യമുള്ള റോബോട്ടുകൾ) നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണെന്ന ആശയം ഇത്തരം നോവലുകളിലൂടെയും സിനിമകളിലൂടെയുമൊക്കെ വർഷങ്ങൾക്ക് മുൻപ് തന്നെ നമ്മുടെ മനസ്സുകളിൽ ആഴത്തിൽ പതിഞ്ഞവയാണ്.
സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിർമിച്ച മനുഷ്യനെ ‘റോബോട്ട്’ എന്ന് വിശേഷിപ്പിച്ചത് ചെക്കോസ്ലാവാക്യൻ നാടകകൃത്ത് കാരെൽ കാപെക്ക് (Karel Kapek) ആണ്. 1920- പബ്ലിഷ് ചെയ്ത അദ്ദേഹത്തിന്റെ നാടകമായ ‘Rossum’s Universal Robots'-സിലാണ് ഈ വാക്ക് ഉപയോഗിച്ചത്.
Content Highlights: the advancement and future of humanoid robots