മികച്ച സുരക്ഷാ റെക്കോര്‍ഡ്, ഇതുവരെ രണ്ട് അപകടങ്ങൾ; ദുബായ് ദുരന്തം തേജസിന്റെ വിപണി സാധ്യത ഇല്ലാതാക്കുമോ?

തേജസ് യുദ്ധവിമാനം | Photo: Manjunath Kiran / AFP
തേജസ് യുദ്ധവിമാനം | Photo: Manjunath Kiran / AFP

അയ്യായിരത്തിലധികം പരീക്ഷണ പറക്കലുകള്‍. ആധുനിക യുദ്ധവിമാനങ്ങളില്‍ ഏറ്റവും മികച്ച സുരക്ഷാ റെക്കോര്‍ഡ്. 2001-ല്‍ ആദ്യത്തെ പറക്കല്‍ മുതല്‍ ഇന്നുവരെ ആകെ സംഭവിച്ചത് രണ്ട് അപകടങ്ങള്‍ മാത്രം. പറഞ്ഞുവരുന്നത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഒറ്റ എന്‍ജിന്‍, മള്‍ട്ടി-റോള്‍ ലൈറ്റ് കോംബാറ്റ് യുദ്ധവിമാനം തേജസിനെക്കുറിച്ചാണ്. തേജസിന്റെ രണ്ടാമത്തെ മാത്രം അപകടമാണ് കഴിഞ്ഞ ദിവസം ദുബായ് എയര്‍ഷോയിലെ അഭ്യാസപ്രകടനത്തിനിടെ സംഭവിച്ചത്. എയര്‍ഷോയ്ക്കിടെ താഴ്ന്നു പറന്നുള്ള അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് വിമാനം തകര്‍ന്നുവീണത്. നിലത്ത് ഇടിച്ചയുടന്‍ വിമാനം പൂർണമായി കത്തിനശിച്ചു. അപകടത്തില്‍ പൈലറ്റിന്റെ ജീവന്‍ നഷ്ടമായി. വ്യോമസേന വിങ് കമാന്‍ഡര്‍ നമാംശ് സ്യാലിനാണ് ജീവൻ നഷ്ടമായത്. വ്യോമസേനയില്‍ തേജസിന്റെ 10 വര്‍ഷത്തെ സേവനത്തിനിടയിലെ ആദ്യത്തെ ജീവഹാനി.

മധ്യപൂര്‍വ്വേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ ചെറുരാജ്യങ്ങളെയും വ്യോമസേനകളെയും ലക്ഷ്യമിട്ടാണ് നാലാം തലമുറ, ഒറ്റ എന്‍ജിന്‍ യുദ്ധവിമാനം അതിന്റെ നിർമാതാക്കളായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡും ഇന്ത്യന്‍ വ്യോമസേനയും ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ വ്യാപാര പ്രദര്‍ശനങ്ങളിലൊന്നില്‍ അവതരിപ്പിച്ചത്. പക്ഷേ എയര്‍ഷോയ്ക്കിടെ ഉണ്ടായ അപകടം വലിയ വെല്ലുവിളിയാണ് തേജസിന് ഉയര്‍ത്തുന്നത്. എന്താണ് തേജസിന്റെ ചരിത്രം? എന്തെല്ലാമാണ് തേജസിന്റെ സവിശേഷതകള്‍? ദുബായ് എയര്‍ഷോയിലെ അഭ്യാസപ്രകടനത്തിനിടെ സംഭവിച്ച അപകടം എങ്ങനെയാണ് തേജസിനെ ബാധിക്കുക?

Content Highlights: India`s indigenous Tejas fighter jet, known for its excellent safety record, experienced a fatal crash at the Dubai Airshow. Explore the implications for its market potential.

Continue reading