'ഫാസ്റ്റ്ബ്രീഡർ റിയാക്ടർ തികച്ചും സുരക്ഷിതം, സ്വന്തമാക്കാനുള്ള അവസരം കേരളം നഷ്ടമാക്കരുത്'

ലോകത്തിലേക്കും സങ്കീർണമായ ആണവ സാങ്കേതികവിദ്യകളിലൊന്ന് ഇന്ത്യ സ്വായത്തമാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ ത്രിതല ആണവോർജ പദ്ധതിയിലെ നിർണായകമായ രണ്ടാംഘട്ടം ക്രിട്ടിക്കാലിറ്റി കൈവരിച്ചിരിക്കുന്നു. ഈ യാത്രയിൽ വലിയ പങ്കു വഹിച്ച കെ.വി. സുരേഷ് കുമാർ കഴിഞ്ഞ ഡിസംബർ വരെ ഭാവിനി (ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡ്) ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്നു. കൊല്ലത്തെ ടികെഎം കോളേജിലെ പൂർവവിദ്യാർത്ഥിയായ ഈ കൊട്ടാരക്കരക്കാരൻ ആണവോർജരംഗത്തെ അതുല്യനേട്ടത്തെക്കുറിച്ച് മാതൃഭൂമിയുമായി സംസാരിക്കുന്നു. അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലേക്ക്...
പദ്ധതിയുടെ തുടക്കം മുതൽ ഒപ്പമുണ്ട്, അല്ലേ?