ചൈനയുടെ ആറാം തലമുറ യുദ്ധവിമാനം വെല്ലുവിളി, വാതില്‍ തുറന്ന് ഇറ്റലി, ഇന്ത്യ നിൽക്കണോ പോണോ?

ഗ്ലോബല്‍ കോംബാറ്റ് എയര്‍ പ്രോഗ്രാം (GCAP) കണ്‍സെപ്റ്റ് | Credit: BAE Systems
ഗ്ലോബല്‍ കോംബാറ്റ് എയര്‍ പ്രോഗ്രാം (GCAP) കണ്‍സെപ്റ്റ് | Credit: BAE Systems

ലോകത്ത് ആറാം തലമുറ യുദ്ധവിമാനങ്ങളുടെ വികസനത്തിനുള്ള ശ്രമം ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. അഞ്ചാം തലമുറ യുദ്ധവിമാന രംഗത്ത് നിലവില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രമാണ് സ്വയംപര്യാപ്തതയുള്ളത്. അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിക്കാനുള്ള അക്ഷീണ പ്രയത്‌നത്തിലാണ് ഇന്ത്യയുള്ളത്. എന്നാല്‍ അഞ്ചാം തലമുറയും കടന്ന് അടുത്ത തലമുറ യുദ്ധവിമാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് മിക്ക ലോകശക്തികളും. ചൈനയാകട്ടെ അത് പ്രാവര്‍ത്തികമാക്കുന്നതിലേക്ക് അടുത്തിരിക്കുകയുമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈസമയം വളരെ പ്രധാനപ്പെട്ടതാണ്.  കാരണം നിലവില്‍ ഇന്ത്യ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് ( AMCA) 5.5 തലമുറ യുദ്ധവിമാനമായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

എന്നാല്‍ പല നിര്‍ണായക സാങ്കേതിക വിദ്യകളും ഇന്നും ഇന്ത്യയ്ക്ക് അന്യമാണ് താനും. സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയ്ക്കുതകുന്ന വിമാന എന്‍ജിന്‍ ഉള്‍പ്പെടെ പലകടമ്പകളും ഇന്ത്യയ്ക്ക് മറികടക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഓഫര്‍ മുന്നോട്ടുവെച്ചിരിക്കുകയാണ് യൂറോപ്യന്‍ രാജ്യമായ ഇറ്റലി.  ആറാം തലമുറ യുദ്ധവിമാന വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് ഇറ്റലി, യു.കെ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍. ഇവര്‍ മൂവരും ചേര്‍ന്ന് ആറാം തലമുറ യുദ്ധവിമാന വികസന പദ്ധതിയായ ഗ്ലോബല്‍ കോംബാറ്റ് എയര്‍ പ്രോഗ്രാമിലേക്ക് ഇന്ത്യയേ കൂടി അവര്‍ ക്ഷണിച്ചിട്ടുണ്ട്. അവസരം വിനിയോഗിച്ചാല്‍ നിര്‍ണായക സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാന്‍ ഇന്ത്യയ്ക്ക് ഈ പദ്ധതി സഹായകമായി തീരും. ഈ ഓഫര്‍ ഇന്ത്യ സ്വീകരിക്കേണ്ടതുണ്ടോ?  നമുക്ക് പരിശോധിക്കാം.

Content Highlights: Should India join the Global Combat Air Programme (GCAP) for 6th generation fighter jets?

Continue reading