AI ക്ക് തെറ്റ് പറ്റിയാൽ എന്ത് ചെയ്യും? പിഴവുകള്‍ എങ്ങനെ തടയും?- പ്രശ്ന പരിഹാരം അനിവാര്യം

ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത്, വിവരങ്ങള്‍ പൊടി നിറഞ്ഞ ഫയലുകള്‍ക്കുള്ളിലോ, റിസപ്ഷന്‍ കൗണ്ടറുകള്‍ക്ക് പിന്നിലോ ഒതുങ്ങിക്കിടക്കുന്നില്ല. അത് വെബ്‌സൈറ്റുകള്‍, ഡയറക്ടറികള്‍, ഡാറ്റാബേസുകള്‍, വാര്‍ത്താ ലിങ്കുകള്‍, സോഷ്യല്‍മീഡിയ തലങ്ങള്‍ എന്നിങ്ങനെ വെബ്തലങ്ങളില് പലയിടങ്ങളിലായി ചിതറിക്കിടക്കുന്നു.
ചാറ്റ് ജിപിടി, ജെമിനൈ, ഡീപ്പ് സീക്ക് പോലുള്ള ജനറേറ്റീവ് എഐ ടൂളുകളുടെ കടന്നുവരവോടെ വിവര നിര്‍മാണം, വിവര ലഭ്യത, വിവര ക്രോഡീകരണം എന്നിവയ്ക്ക് പുതിയ മാനം കൈവന്നിരിക്കുന്നു. എന്നാല്‍, നമ്മള്‍ വിവരങ്ങള്‍ ചികയുമ്പോള്‍ ലഭ്യമാകുന്ന വിവരങ്ങളുടെ കൃത്യത അവയൊന്നും ഉറപ്പുനല്‍കുന്നില്ല. അതിന് പ്രധാന കാരണം ജനറേറ്റീവ് എഞ്ചിനുകളുടെ പ്രവര്‍ത്തനരീതി തന്നെയാണ്.
Content Highlights: Article explores how generative AI tools like ChatGPT and Gemini struggle to ensure data accuracy