മസ്‌കിന് പിന്നാലെ ട്രംപുമായി ഇടഞ്ഞ് കുക്കും; ഇന്ത്യയുടെ 'ആപ്പിള്‍' സ്വപ്‌നങ്ങള്‍ അകലെയോ?

ഐഫോണ്‍ ഇവിടെ ഉണ്ടാക്കിയില്ലെങ്കില്‍...! ആപ്പിളിന് നേരേയും താരിഫ് കാഹളം മുഴക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഐഫോണുകള്‍ ആപ്പിള്‍ രാജ്യത്തിനുള്ളില്‍ തന്നെ നിര്‍മിച്ചില്ലെങ്കില്‍ അതിന് വലിയ നികുതി നേരിടേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്കയില്‍ വില്‍പനയ്‌ക്കെത്തുന്ന ഐഫോണുകള്‍ നിര്‍മിച്ചത് ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ ആയിരിക്കില്ലെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് ആപ്പിളിന്റെ ടിം കുക്കിനെ ഞാന്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട് എന്നാണ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചത്. ഐഫോണ്‍ നിര്‍മാണത്തിനായി ഇന്ത്യയെ പ്രധാന ഹബ്ബാക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ആപ്പിളിന് നേരെ ട്രംപ് വെടി പൊട്ടിച്ചിരിക്കുന്നത്. ട്രംപിന്റെ ശാസനം അനുസരിച്ചില്ലെങ്കില്‍ അമേരിക്കയെന്ന വമ്പന്‍ മാര്‍ക്കറ്റ് ആപ്പിളിന് നഷ്ടമായേക്കും. ജൂണ്‍ അവസാനത്തോടെ 25 ശതമാനം താരിഫുകള്‍ നിലവില്‍ വരുമെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്.
Content Highlights: apple ceo tim cook donald trump tariff war