വിഷ്വൽ ടെക്നോളജി വിപ്ലവമാകാന്‍ പുതിയ ഗാഡ്ജറ്റുമായി ആപ്പിള്‍; എന്താണ് ആപ്പിള്‍ വിഷൻ പ്രോ?

ആപ്പിള്‍ വിഷൻ പ്രോ | ഫോട്ടോ: apple.com/apple-vision-pro
ആപ്പിള്‍ വിഷൻ പ്രോ | ഫോട്ടോ: apple.com/apple-vision-pro

നൂതന സാങ്കേതികവിദ്യയുടെ കാര്യത്തിൽ എന്നും മുൻപന്തിയിലുള്ള ടെക് ഭീമന്മാരാണ് ആപ്പിൾ. അവരുടെ ഏറ്റവും പുതിയ ​ഗാഡ്ജറ്റായ ആപ്പിൾ വിഷൻ പ്രോയും അക്കാര്യത്തിൽ പിന്നിലല്ല. കമ്പനി നേരത്തെ പുറത്തിറക്കിയിട്ടുള്ള മാക്, ഐപോഡ്, ഐഫോൺ എന്നിവ പോലെ തന്നെ ആപ്പിൾ വിഷൻ പ്രോയും ഒരു പുതിയ യുഗത്തിന്  തുടക്കമിടുമെന്ന് തന്നെയാണ് ​ഗാഡ്ജറ്റിന്റെ ലോഞ്ചിങ്ങിൽനിന്നു വ്യക്തമാവുന്നത്.. മൊബെെൽ ഫോണുകളും ലാപ്ടോപ്പുകളും ഹെഡ്സെറ്റുകളുമടക്കം നിലവിൽ നാം ഉപയോഗിക്കുന്ന എല്ലാ ഡിവൈസുകൾക്കും ഭാവിയിൽ പകരമാകാൻ ആപ്പിൾ വിഷൻ പ്രോയ്ക്ക് സാധിക്കുമെന്ന് ആദ്യഘട്ടത്തിൽ വിലയിരുത്താം.

വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളുടെ വിപണിയിൽ മെറ്റ അടക്കമുള്ള ടെക് ഭീമന്മാർ രം​ഗത്തുണ്ടെങ്കിലും വിഷൻ പ്രോ എന്ന ഈ അത്ഭുത ഡിവൈസ് വെർച്വൽ റിയാലിറ്റി മേഖലയിൽ ഐഫോണും ഐപോഡുമൊക്കെ ഉണ്ടാക്കിയ തരത്തിലുള്ള ഒരു വിപ്ലവമുണ്ടാക്കുമെന്ന് തന്നെയാണ് ഇതിന്റെ അത്യാധുനികമായ ഫീച്ചേഴ്സ് പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്.

Content Highlights: a gadget capable of a visual technology revolution apple vision pro and features

Continue reading