കൊക്കോ ബട്ടര്‍ എന്ന കാവല്‍ക്കാരനും ചോക്ലേറ്റിന്റെ രുചിപ്പെരുമയും - ഭാഗം ഒന്ന് | Sci Talks

SCI-TALKS
#ഡോ. സംഗീത ചേനംപുല്ലി
Photo: Generated by AI
Photo: Generated by AI

ഭംഗിയായി സ്വര്‍ണനിറക്കടലാസില്‍ പൊതിഞ്ഞതില്‍ നിന്ന് ഒരു കഷണം അടര്‍ത്തിയെടുത്ത് മെല്ലെ വായിലിടുന്നു, കടിക്കാനുള്ള അടിയന്തര തോന്നലിനെ തടഞ്ഞേ പറ്റൂ. പകരം കിട്ടുക നാവിന്റെ ചൂടേറ്റ് മെല്ലെ ഉരുകിയുരുകി പടരുന്ന ആനന്ദത്തിന്റെ ലാവ. ചെറുകയ്പ്പും മധുരവും വിവരിക്കാനാവാത്ത തനതായ ഏതൊക്കെയോ ഫ്‌ളേവറുകളും ചേര്‍ന്ന രുചിയുടെ ജുഗല്‍ബന്ദി. ചോക്ലേറ്റ് നല്‍കുന്ന അനുഭവം രുചി എന്നതിനപ്പുറം വൈകാരികമോ, ആത്മീയമോ മറ്റെന്തൊക്കെയോ ആണ്. മനുഷ്യന്‍ നിര്‍മിച്ചെടുത്തതാണ് സമാനതകളില്ലാത്ത ഈ രുചിയനുഭവം എന്നോര്‍ക്കുമ്പോഴാണ് ശരിക്കും അത്ഭുതപ്പെടുക. ചോക്ലേറ്റ് ഉണ്ടാക്കുന്നത് കൊക്കോയില്‍ നിന്നാണെന്ന അറിവുവെച്ച് കൊക്കോപ്പഴം രുചിച്ചു നോക്കിയവര്‍ക്കറിയാം അതുണ്ടാക്കുന്ന അത്ഭുതം കലര്‍ന്ന നിരാശ. നൂറുകണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് മനുഷ്യന്‍ മെനഞ്ഞെടുത്ത അത്ഭുത പദാര്‍ഥമാണ് ഇന്ന് നമ്മള്‍ കഴിക്കുന്ന ചോക്ലേറ്റ്. ഭൗതിക രാസഗുണങ്ങളെ കൃത്യമായി നിയന്ത്രിച്ചാണ് ഇന്ന് കാണുന്ന രൂപവും സ്വഭാവവുമുള്ള ഈ അത്ഭുതവസ്തു മെനഞ്ഞെടുത്തത്. രുചിയറിവുകള്‍ മാത്രമല്ല സയന്‍സും സാങ്കേതികവിദ്യയുമൊക്കെ ഈ നിര്‍മിതിക്ക് തുണ നിന്നിട്ടുണ്ട്. സയന്‍സ് പറഞ്ഞ് ചോക്ലേറ്റിന്റെ രുചി കളയല്ലേ എന്ന് ചുളിയുന്ന നെറ്റികള്‍ എനിക്കിപ്പഴേ കാണാം! എന്നാലും സയന്‍സിനൊപ്പം കൊക്കോക്കുരുവില്‍ നിന്ന് ഈ രുചി സാമ്രാജ്യം രൂപപ്പെട്ടതിന്റെ ചരിത്രവും കൂടി നമുക്കൊന്ന് നോക്കിയാലോ. 

Content Highlights: Discover the fascinating journey of chocolate, from cocoa bean to decadent treat.

Continue reading