കാലാവസ്ഥാ വ്യതിയാനത്തെ നേരിടാം; കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്യുന്ന ജീവനുള്ള വസ്തു കണ്ടെത്തി

Photo: ETH Zurich
Photo: ETH Zurich

കാര്‍ബണ്‍ ഡൈഓക്‌സൈഡിനെ ആഗിരണം ചെയ്യാന്‍ കഴിവുള്ള ഫോട്ടോ സിന്തറ്റിക് വസ്തു വികസിപ്പിച്ച് സ്വിസ് ശാസ്ത്രജ്ഞര്‍. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി ഉപയോഗപ്പെടുത്താനാവുന്ന ഈ വസ്തു കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിക്കാനാവും. 

പ്രകാശ സംശ്ലേഷണത്തിലൂടെ കാര്‍ബണ്‍ഡയോക്‌സൈഡ്, സൂര്യപ്രകാശം, ജലം എന്നിവയെ ഓക്‌സിജനും പഞ്ചസാരയുമാക്കിമാറ്റുന്ന നീല-പച്ച ആല്‍ഗകള്‍ (സൈനോ ബാക്ടീരിയ) ഉപയോഗിച്ചാണ് സ്വിസ് ഗവേഷകര്‍ ഈ നൂതന പദാര്‍ഥം വികസിപ്പിച്ചെടുത്തത്. ചില സാഹചര്യങ്ങളില്‍ ഇതിന് കാര്‍ബണ്‍ ഡയോക്‌സൈഡിനെ ചുണ്ണാമ്പ് കല്ല് പോലുള്ള ഖരധാതുക്കളായും മറ്റ് പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കളായും മാറ്റാനുള്ള കഴിവുമുണ്ട്. 

ലോകത്തെ ഏറ്റവും പഴക്കമുള്ള ജീവജാലങ്ങളിലൊന്നാണ് സൈനോബാക്ടീരിയ. വളരെ കാര്യക്ഷമമായി പ്രകാശ സംശ്ലേഷണം നടത്താന്‍ അഴയക്കാവും. കൂടാതെ കാര്‍ബണ്‍ ഡയോക്‌സൈഡ് വെള്ളം എന്നിവയില്‍ നിന്ന് ബയോമാസ് ഉത്പാദിപ്പിക്കാന്‍ അവയ്ക്കാവും. വളരെ കുറഞ്ഞ പ്രകാശം പോലും ഉപയോഗിക്കാന്‍ അവയ്ക്കാവും. പഠനത്തിന്റെ രണ്ട് പ്രധാന രചയിതാക്കളില്‍ ഒരാളായ യിഫാന്‍ കുയി പറഞ്ഞു. 

ജലാംശമുള്ള ക്രോസ്-ലിങ്ക്ഡ് പോളിമറുകള്‍ കൊണ്ട് നിര്‍മിച്ച ഹൈഡ്രോജെലാണ് ഈ സയനോബാക്ടീരിയ കോശങ്ങളെ വഹിക്കുന്നത്. 400 ദിവസത്തിലേറെ നീണ്ട പരീക്ഷണങ്ങളില്‍, ഈ വസ്തുവിന് കാര്‍ബണ്‍ ഡൈഓക്‌സൈഡ് ആഗിരണം ചെയ്യാനും അതിനെ ധാതുരൂപത്തില്‍ സംഭരിക്കാനും കഴിഞ്ഞു

പരിസ്ഥിതി സംരക്ഷണത്തിന് വലിയ സാധ്യതകള്‍ തുറക്കുന്ന ഈ കണ്ടുപിടിത്തം, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ഒരു നാഴികക്കല്ലാകുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.


 

Content Highlights: Swiss researchers create a photo-synthetic material using cyanobacteria to absorb CO2,