ചാറ്റിങ് കൂടുതൽ സുരക്ഷിതമാക്കാൻ 'എക്സ് നമ്പറുകൾ' എത്തി; അറിയേണ്ടതെല്ലാം

#ടെക്നോളജി ഡെസ്ക്
X introduced X numbers on Xchat | Photo: Xchat
X introduced X numbers on Xchat | Photo: Xchat

എക്സ് ചാറ്റ് വഴിയുള്ള ആശയവിനിമയം കൂടുതൽ ലളിതവും സുരക്ഷിതവുമാക്കുന്നതിനായി എക്സ് പുതിയ 'എക്സ് നമ്പറുകൾ' അവതരിപ്പിച്ചു. ഉപയോക്താക്കൾ പരസ്പരം ഫോളോ ചെയ്യുന്നില്ലെങ്കിൽ പോലും മെസ്സേജ് അയക്കാനും വിളിക്കാനും സഹായിക്കുന്ന ഒരു സ്വകാര്യ കോഡാണ് (private code) ഇത്. എക്സ് നമ്പർ എന്നത് ഒരു സാധാരണ ഫോൺ നമ്പറോ ചാറ്റ് സേഫ്റ്റി നമ്പറോ അല്ല.

എന്നാൽ ഒരാൾ ഇൻബോക്സ് ക്ലോസ് ചെയ്തിരിക്കുകയാണെങ്കിലും, എക്സ് നമ്പർ നൽകിയാൽ സന്ദേശങ്ങൾ മെസ്സേജ് റിക്വസ്റ്റുകളിലേക്ക് പോകുന്നതിന് പകരം നേരിട്ട് ഇൻബോക്സിലേക്ക് എത്തും. കൂടാതെ ഉപയോക്താക്കളുടെ കോൾ സെറ്റിങ്സിന് വിധേയമായി കോൾ ചെയ്യാനും സാധിക്കും.

ഈ കോഡ് മറ്റുള്ളവരിൽ നിന്ന് മറച്ചുവെക്കാനും, ആവശ്യമില്ലെങ്കിൽ പൂർണമായി ഓഫാക്കാനും സൗകര്യമുണ്ട്. അതുകൊണ്ടുതന്നെ മറ്റുള്ളവരിൽ നിന്ന് ശല്യമുണ്ടാകുമെന്ന പേടി വേണ്ട. നമ്പർ കൂടുതൽ ആളുകളിലേക്ക് എത്തിയെന്ന് തോന്നിയാൽ അത് റീഫ്രഷ് ചെയ്ത് പുതിയ കോഡ് നിർമിക്കാനും കഴിയും.

എങ്ങനെ സജ്ജീകരിക്കാം

എക്സ് ചാറ്റ് തുറന്ന് ചാറ്റ് പിൻ നൽകിയ ശേഷം, ഇൻബോക്സ് ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് 'നമ്പർ' എന്നത് തിരഞ്ഞെടുത്ത് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഓൺ ചെയ്യാം.

Content Highlights: X has launched the new 'X Numbers' private code feature, allowing users to message and call each other directly even if they do not follow one another.