ഗൂഗിളിന്റെ പിഴവും 1.03 കോടിയുടെ സമ്മാനവും; എന്താണ് എത്തിക്കൽ ഹാക്കിങ്?

അതീവ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാണ് മെറ്റ, ഗൂഗിൾ, ആപ്പിൾ തുടങ്ങിയ ടെക് ഭീമന്മാർ പ്രവർത്തിക്കുന്നത്. സൈബർ ലോകത്തെ ഈ വമ്പൻ പ്രതിരോധത്തിന് കോടിക്കണക്കിന് രൂപയാണ് ഓരോ കമ്പനിയും ചെലവഴിക്കുന്നത്. പതിയിരിക്കുന്ന അപകടങ്ങളും സുരക്ഷാവീഴ്ചകളും ചൂണ്ടിക്കാണിക്കുന്ന ടെക്കികളെ ഗൂഗിൾ അടക്കമുള്ള മുൻനിര കമ്പനികൾ അനുമോദിക്കുകയും പാരിതോഷികം നൽകുകയും ചെയ്യാറുമുണ്ട്. ഗൂഗിളിന്റെ സുരക്ഷാപാളിച്ചകൾ ശ്രദ്ധയിൽപെടുത്തി പരിഹാരം നിർദേശിക്കുന്നവർക്കുള്ള വി.ആർ.പി പുരസ്കാരം (ഗൂഗിൾ ക്ലൗഡ് വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാം) നേടിയിരിക്കുകയാണ് മലയാളി വിദ്യാർഥി കെ.എൽ. ശ്രീറാമും സുഹൃത്ത് ശിവനേഷ് അശോകും. ഗൂഗിൾ ക്ലൗഡ് വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാമിന്റെ രണ്ടും മൂന്നും നാലും സ്ഥാനം കരസ്ഥമാക്കിയ ഇവർക്ക് 1,33,000 ഡോളറാണ് (1.06 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുക.
Content Highlights: Google's Vulnerability Reward Programs, cyber security, ethical hacking, hall of fame, Sreeram KL